ടാറ്റാ ആശുപത്രിയിൽനിന്ന് എത്തിച്ച ജനറേറ്റർ പ്രവർത്തനം തുടങ്ങിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ജനറൽ ആശുപത്രിയിൽ ടാറ്റാ ആശുപത്രിയിൽ നിന്നു കൊണ്ടു വന്ന സ്ഥാപിച്ച ജനറേറ്റർ ഇനിയും പ്രവർത്തിപ്പിച്ചു തുടങ്ങിയില്ല.എട്ടുമാസത്തെ കാത്തിരിപ്പിനു ഒടുവിലാണ് ജനറേറ്റർ എത്തിച്ചത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രവർത്തനം തുടങ്ങാനാകും എന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. ഇതുമായി ബന്ധപ്പെട്ട സാമഗ്രികൾ, സോഫ്റ്റ് വെയർ ഉൾപ്പെടെ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാനുള്ളതിനാലാണ് വൈകുന്നതെന്ന് അധികൃതർ പറഞ്ഞു. പത്തു ലക്ഷത്തോളം രൂപ മുടക്കി ക്രെയിൻ സഹായത്തോടെ കൊണ്ടു വന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും വാടകയ്ക്ക് വാങ്ങിയ ജനറേറ്റർ ആണ് പ്രവർത്തിക്കുന്നത്.വൈദ്യുതി മുടങ്ങിയാൽ സിടി സ്കാൻ ഉൾപ്പെടെ പ്രവർത്തനം മുടങ്ങും. ഇത് പരിഹരിക്കാനാണ് തെക്കിൽ ടാറ്റാ ആശുപത്രിയിലെ കൂടുതൽ ശേഷിയുള്ള 400 കെ വി എ ജനറേറ്റർ ഉപയോഗിക്കാൻ 8 മാസം മുൻപ് കലക്ടർ അനുമതി നൽകിയത്.ആശുപത്രിയിൽ ഉപയോഗിച്ചു വന്നിരുന്ന ജനറേറ്റർ കേടായ മാർച്ച് മുതൽ ദിവസവും 4000 രൂപ നിരക്കിൽ ആണ് വാടക ജനറേറ്റർ ഉപയോഗിക്കുന്നത്. ആശുപത്രി വികസനസമിതി ഫണ്ടിൽ നിന്നാണ് ഇത് നൽകുന്നത്.