
കാസർകോട് ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
കാലാവസ്ഥ
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
മഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കാസർകോട്∙ ജില്ലയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി, മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കും.
അഭിമുഖം 18, 19, 20 തീയതികളിൽ
കാസർകോട്∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം – കാറ്റഗറി നമ്പർ 707 2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആദ്യഘട്ട അഭിമുഖം 18, 19, 20 തീയതികളിൽ പിഎസ്സി ജില്ലാ ഓഫിസിൽ നടത്തും.
കൗൺസലർ നിയമനം
കാസർകോട് ∙ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കൂണ്ടംകുഴി സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂൾ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വർധിപ്പിക്കൽ എന്നിവയിൽ കൗൺസലിങ് നൽകുന്നതിനായി കരാർ വ്യവസ്ഥയിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളെ നിയമിക്കുന്നു. പ്രായം 24നും 45നും മധ്യേ. ഒഴിവ്: സ്ത്രീ – 2, പുരുഷൻ – 1. അഭിമുഖം 20ന് 10.30നു കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. 04994–255466.
അഭിമുഖം 16ന്
തൃക്കരിപ്പൂർ∙ ഗവ. പോളിടെക്നിക് കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ട്രേഡ്സ്മാൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 16ന് 10നു കോളജിൽ. 7560895843.
നീലേശ്വരം ∙ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി മലയാളം താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 10ന് സ്കൂളിൽ നടക്കും.
തൃക്കരിപ്പൂർ ∙ മൈത്താണി ജിഎൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി (മലയാളം) തസ്തികയിൽ ദിവസ വേതനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 16 നു രാവിലെ 10.30 നു നടത്തും. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന നൽകും.
അപേക്ഷ ക്ഷണിച്ചു
രാജപുരം ∙ കോടോം ബേളൂർ ഐടിഐയിൽ പ്ലമർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എഎംപി പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ 1 വർഷ എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 20 വരെ അപേക്ഷിക്കാം. 9497054531.
കരാർ നിയമനം
കാസർകോട് ∙ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ആശ്രമം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിലെ യുവതികളായ ജെപിഎച്ച്എൻമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. അഭിമുഖം 19ന് 10.30നു കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. പട്ടികവർഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. പ്രായം 24നും 45നും മധ്യേ. 04994–255466.
അഭിമുഖം 21ന്
പിലിക്കോട്∙ ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തും. ഫിസിയോതെറപ്പിസ്റ്റ് അഭിമുഖം 21ന് 11.30നു ആശുപത്രിയിൽ. യോഗ്യത: ബാച്ലർ ഓഫ് ഫിസിയോതെറപ്പി (കെഎപിസി / ഐഎപി റജിസ്ട്രേഷൻ). ഡോക്ടർ നിയമനത്തിന് അഭിമുഖം 21ന് 2നു ആശുപത്രിയിൽ. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. ഫാർമസിസ്റ്റ് അഭിമുഖം 21ന് 9.30നു ആശുപത്രിയിൽ. യോഗ്യത: ബി.ഫാം, ഡി.ഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. എല്ലാ ഒഴിവുകളിലും പിലിക്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. 8547705270.
അധ്യാപക ഒഴിവ്
ബേക്കൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് (മലയാളം), ഫിസിക്കൽ സയൻസ് (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം 16ന് 10നു സ്കൂളിൽ. 8618353487.
കാസർകോട് ∙ ഗവ. ഹൈസ്കൂൾ എച്ച്എസ് വിഭാഗത്തിൽ കണക്ക്, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം 16ന് 10നു സ്കൂളിൽ.
പള്ളിക്കര ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (ഡ്രോയിങ്) ഒഴിവ്. അഭിമുഖം 17ന് 10നു സ്കൂളിൽ.
മുള്ളേരിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം ഒഴിവ്. അഭിമുഖം 16ന് 11നു സ്കൂളിൽ.
മടിക്കൈ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂനിയർ) താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 10ന് നടക്കും. 9447649514