
കാസർകോട് ജില്ലയിൽ ഇന്ന് (13-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൺഡേ സെവൻസ് ജേതാക്കൾ
കാഞ്ഞങ്ങാട് ∙ മേലാങ്കോട്ട് അരയാൽ ബ്രദേഴ്സ് ക്ലബ് നടത്തിയ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സൺഡേ സെവൻസ് ജേതാക്കളായി. ഫൈനലിൽ ഗ്രാമീണ എരിക്കുളത്തെ എതിരില്ലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഡോ. എം.ആർ.നമ്പ്യാർ ട്രോഫി നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.നിഷാന്ത് ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. സുരേശൻ മണലിൽ അധ്യക്ഷത വഹിച്ചു. ഇ.വി.ജയകൃഷ്ണൻ, കെ.ബാലകൃഷ്ണൻ നായർ, കെ.ടി.വിനോദ് കുമാർ, എം.സതീശൻ, ടി.ബാബു എന്നിവർ പ്രസംഗിച്ചു.
സംഗീത-ചിത്രരചനാ പഠനക്ലാസ്
കാഞ്ഞങ്ങാട് ∙ കൊടവലം യാദവം സ്കൂൾ ഓഫ് മ്യൂസിക്കും കോട്ടപ്പാറ ജിഎൽപി സ്കൂൾ പിടിഎയും ചേർന്ന് സൗജന്യ ത്രിദിന സംഗീത-ചിത്രരചനാ പഠനക്ലാസ് നടത്തും. 14ന് 10ന് സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്തംഗം എ.വേലായുധൻ മുഖ്യാതിഥിയാകും. ടി.പി.അഭിജിത്ത്, ഔചിത്യ അഭിജി
സൈക്കോളജിസ്റ്റ് ഒഴിവ്
എളേരിത്തട്ട് ∙ ഇകെഎൻഎം ഗവ. കോളജ് ജീവനി കോളജ് സൈക്കോളജിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. അപേക്ഷ രേഖകൾ സഹിതം 19ന് 3നു മുൻപ് കോളജിൽ നേരിട്ടോ തപാൽ വഴി ഇകെഎൻഎം ഗവ. കോളജ് എളേരിത്തട്ട്, പി.ഒ.എളേരിത്തട്ട്, കാസർകോട്- 671314 എന്ന വിലാസത്തിലോ ലഭിക്കണം. 9447059690.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ആയുർവേദ കോളജസ് ഡിപ്പാർട്മെന്റിലെ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദ– ഫസ്റ്റ് എൻസിഎ- ഹിന്ദു നാടാർ –കാറ്റഗറി നമ്പർ 056/2024) സാധ്യതാ പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
പാരിതോഷികം നൽകും
കാസർകോട് ∙ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു പാരിതോഷികം നൽകുന്നു.എസ്എസ്എൽസി. പരീക്ഷയിൽ 10 എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതമാണ് പാരിതോഷികം നൽകുന്നത്.2024-25 വർഷത്തിൽ കായിക, വിനോദ മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും 1, 2, 3 സ്ഥാനങ്ങൾ നേടിയവർക്കും പാരിതോഷികം നൽകും.അപേക്ഷ രേഖകൾ സഹിതം 20ന് അകം അതത് ഫിഷറീസ് ഓഫിസുകളിൽ സമർപ്പിക്കണം.