
തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കു മർദനം; 3 പേർ അറസ്റ്റിൽ
നീലേശ്വരം ∙ കെഎസ്ഇബി പടന്നക്കാട് സെക്ഷനിനു കീഴിലെ ഹൈടെൻഷൻ ലൈനിലെ ജംപർ ശരിയാക്കാൻ എത്തിയ സബ് എൻജിനീയർ പി.വി.ശശി, ഓവർസീയർ കെ.സി.ശ്രീജിത്ത്, ലൈൻമാൻമാരായ പി.വി.പവിത്രൻ, അശോകൻ എന്നിവരെ മർദിച്ച പ്രദേശവാസികളായ 3 പേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ദിനൂപ്, സുമിത്ത്, ഷാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജംപർ കത്തിയതിനാൽ വൈദ്യുതി മുടങ്ങിയ തൈക്കടപ്പുറം-കോളനി ജംക്ഷനിൽ തകരാറു പരിഹരിക്കാൻ ഇന്നലെ രാവിലെ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാറിൽ വന്നിറങ്ങിയ പ്രതികൾ മർദിക്കുകയായിരുന്നു.
പരുക്കേറ്റ കെഎസ്ഇബി ഓവർസീയർ കെ.സി.ശ്രീജിത്ത് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ.
സബ് എൻജിനീയർ പി.വി.ശശിയെ മർദിക്കുന്നതു തടയാനും വിഡിയോ പകർത്താനും ശ്രമിക്കുന്നതിനിടെ മർദനമേറ്റ ഓവർസീയർ ശ്രീജിത്തിന്റെ നെറ്റിയിൽ സ്റ്റിച്ചുണ്ട്. രക്ഷപ്പെടാൻ തൊട്ടടുത്ത കടയുടെ ഉള്ളിൽ കയറി ഷട്ടർ താഴ്ത്തി പൊലീസ് എത്തുന്നതുവരെ ഉള്ളിലിരിക്കേണ്ടിവന്നെന്ന് ഓവർസീയർ ശ്രീജിത്ത് പറഞ്ഞു. ഉദ്യോഗസ്ഥരെ മർദിച്ചവരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]