കാസർകോട് ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
കുടുംബശ്രീ കലാമേള ഇന്ന് തുടങ്ങും: നീലേശ്വരം ∙ കുടുംബശ്രീ ഹൊസ്ദുർഗ് താലൂക്കു തല കലാമേള ’അരങ്ങ് 2025’ ഇന്നു വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അധ്യക്ഷത വഹിക്കും.
കുടുംബശ്രീ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശ് മുഖ്യാതിഥിയാകും.കോട്ടപ്പുറം ക്ഷേത്ര ഓഡിറ്റോറിയം, കോട്ടപ്പുറം സ്കൂൾ, ടൗൺ ഹാൾ എന്നീ വേദികളിൽ 3 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 14ന് വൈകിട്ട് 5ന് സമാപന സമ്മേളനം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പ്രതിഷ്ഠാദിന ഉത്സവം ഇന്നു തുടങ്ങും
നർക്കിലക്കാട് ∙ പുലിമട ശങ്കര നാരായണ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഇന്ന് തുടങ്ങും.രാവിലെ 6ന് തന്ത്രി പ്രകാശൻ കുണ്ടലായരുടെ കാർമികത്വത്തിൽ പ്രഭാതപൂജ.
തുടർന്ന് സമൂഹ നാമജപം. വൈകിട്ട് 5.30ന് എളേരിത്തട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന താലപ്പൊലിഘോഷയാത്ര, അന്നദാനം, നാടൻ പാട്ടരങ്ങ്.
നാളെ രാവിലെ 6ന് ഗണപതിഹോമം. തുടർന്ന് മൃത്യുഞ്ജയ ഹോമം, സതീശൻ കമ്പല്ലൂരിന്റെ ആധ്യാത്മിക പ്രഭാഷണം, അന്നദാനം.
വൈകിട്ട് 6.30ന് നാമജപം. 7.30ന് ചിങ്ങനാപുരം മോഹനൻ നായരുടെ കാർമികത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ.
14ന് രാവിലെ സംക്രമ പൂജാ ചടങ്ങുകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]