
ഭീമനടിയിൽ യാത്രക്കാർക്ക് ഭീഷണിയായി കേബിൾകുഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട മുള്ളിക്കാട് റോഡരികിലെ അശാസ്ത്രീയമായ കേബിൾകുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. വോഡഫോൺ കമ്പനിക്കുവേണ്ടിയാണ് ടാറിങ്ങിനോടു ചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തത്. കുഴികൾ മണ്ണിട്ട് പൂർണമായി മൂടാതെ മണ്ണ് റോഡിൽ അവേശേഷിക്കുന്നതാണ് പൊല്ലാപ്പായത്. കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ റോഡ് ചെളിക്കുളമായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ടാർങ് ചെയ്ത ഭാഗത്തുനിന്ന് ഒരു മീറ്റർ മാറിമാത്രമേ കുഴിയെടുക്കാൻ പാടുള്ളുവെന്ന നിബന്ധന പാലിക്കാതെയാണ് കുഴിയെടുത്തത് എന്നാണ് നാട്ടുകാരുടെ പരാതി.