
കാസർകോട് ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനു കമ്മിഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18ന് വയസ്സിന് മുകളിലുള്ള തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു വിരമിച്ചവരെ ഫീൽഡ് ഓഫിസർ ആയും നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസം ആയിരിക്കണം . മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർഡിമാർ, വിമുക്തഭടന്മാർ, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർ, വിവിധ സ്ഥാപനങ്ങളിലെ പാർട്ട് ടൈം ജീവനക്കാർ, കുടുംബശ്രീ അംഗം, ആശ വർക്കർമാർ ഇവർക്ക് മുൻഗണന. അപേക്ഷ [email protected] എന്ന ഇ – മെയിലിലോ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്, കാസർകോട് ഡിവിഷൻ, കാസർകോട് – 671121 എന്ന വിലാസത്തിലോ 22ന് അകം ലഭിക്കണം.
കാസർകോട് ∙ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന 2 വർഷം, 1 വർഷം, 6 മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 7994449314.
അപേക്ഷ ക്ഷണിച്ചു
മൊഗ്രാൽപുത്തൂർ ∙ പഞ്ചായത്തിൽ ഹരിത കർമസേന പ്രവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവ്: 20. പ്രായപരിധി: 20-45. 30ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 04994–232891.
സീറ്റ് ഒഴിവ്
വിദ്യാനഗർ ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ (നമ്പർ 2) 10, 12 ക്ലാസുകളിൽ സീറ്റ് ഒഴിവ്. സർവീസ് 1 കാറ്റഗറി (സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് എക്സ് സർവീസ്മെൻ), സർവീസ് കാറ്റഗറി 2 (സെൻട്രൽ ഓട്ടോണമസ് ആൻഡ് പിഎസ്യുകൾ). രക്ഷിതാക്കൾ 11ന് മുൻപ് സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. 9447003356. https://no.2kasragod.kvs.ac.in/.