
കാസർകോട് ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭരണഘടനാ സംരക്ഷണ റാലി നാളെ
കാസർകോട്∙ വഖഫ് കയ്യേറ്റ നിയമം പിൻവലിക്കുക, മൗലികാവകാശം സംരക്ഷിക്കുക’ എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ 12 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ റാലി നടത്തും.
ബേക്കൽ മഖാം ഉറൂസിന് നാളെ തുടക്കം
കാഞ്ഞങ്ങാട് ∙ ബേക്കൽ മഖാം ഉറൂസ് നാളെ മുതൽ 21 വരെ നടക്കും. നാളെ വൈകിട്ട് 7ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷാഫി ബാഖവി ചാലിയം പ്രഭാഷണം നടത്തും. 11ന് വൈകിട്ട് 7ന് ഡോ. അബ്ദുൽ സലാം ഓമശ്ശേരിയുടെ മോട്ടിവേഷൻ ക്ലാസ്. 12ന് രാത്രി 7ന് ജില്ലാതല ദഫ്മുട്ട് മത്സരം. 13ന് രാത്രി 7ന് ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. 14ന് രാത്രി 7ന് ദർസ് പൂർവ വിദ്യാർഥി സംഗമത്തിൽ ഖാസി സി.എച്ച്.അബ്ദുല്ല മുസല്യാർ, ബേക്കൽ ഇബ്രാഹിം മുസല്യാർ, ബി.മൊയ്തു ഹാജി ബേക്കൽ എന്നിവരെ അനുസ്മരിക്കും. ബേക്കൽ ഇംദാദുൽ ഇസ്ലിം ദർസ് മുദരിസ് ആസിഫ് ഹിമമി അഹ്സനി നേതൃത്വം നൽകും. തുടർന്ന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശേല മുഖ്യപ്രഭാഷണം നടത്തും. 15ന് രാത്രി 7ന് ഹാഫിള് ഇ.പി.അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 16ന് രാത്രി 7ന് അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. 17ന് രാത്രി 7ന് അബ്ദുസലാം മുസല്യാർ ദേവർശാല മുഖ്യപ്രഭാഷണം നടത്തും. 18ന് വെള്ളി രാത്രി 7ന് ഇബ്രാഹിം ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തും. 19ന് രാത്രി 7ന് ശുഹൈബുൽ ഹൈത്തമി പ്രഭാഷണം നടത്തും. 20ന് രാത്രി 7ന് കടയ്ക്കൽ ഷഫീഖ് ബദരി പ്രഭാഷണം നടത്തും. തുടർന്ന് കൂട്ടു പ്രാർഥനയ്ക്ക് ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. 21ന് ഉച്ചയ്ക്ക് 2ന് മൗലീദ് പാരായണവും ഉച്ചയ്ക്ക് ശേഷം അന്നദാനവും നടക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് നിസാർ ഷാഫി, ഉറൂസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി അജീർ നൈഫ്, ജനറൽ കൺവീനർ ഗഫൂർ ഷാഫി, ജമാഅത്ത് ട്രഷറർ മുസ്തഫ, ഉറൂസ് കമ്മിറ്റി ട്രഷറർ ഇക്ബാൽ ബേക്കറി, പബ്ലിസിറ്റി കൺവീനർ ആബിദ് ഹംസ, ചെയർമാൻ കെ.കെ.ഫമീം എന്നിവർ അറിയിച്ചു.
ശാലിയ പൊറാട്ട് ഇന്നു വൈകിട്ട്
നീലേശ്വരം ∙ തെരു അഞ്ഞൂറ്റമ്പലം പൂരോത്സവത്തിന്റ ഭാഗമായുള്ള ശാലിയ പൊറാട്ട് ഇന്നു വൈകിട്ട് 4ന് നടക്കും. വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരോത്സവം നടക്കുന്നത്. ആയതിനാൽ ആചാര പൊറാട്ടു വേഷങ്ങൾ മാത്രമാണ് ഉണ്ടാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു.