
കാസർകോട് ജില്ലയിൽ ഇന്ന് (08-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലീഗൽ കൗൺസലർ നിയമനം
കാസർകോട് ∙ പട്ടികവർഗ വകുപ്പിനു കീഴിൽ ലീഗൽ കൗൺസലറെ നിയമിക്കുന്നു. 20,000 രൂപ ഓണറേറിയം ലഭിക്കും.
രേഖകൾ സഹിതം പട്ടികവർഗ വികസന ഓഫിസറുടെ കാര്യാലയം, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ 15നു മുൻപ് അപേക്ഷിക്കണം. ഫോൺ: 04994255466.
കെഎസ്ആർടിസി ഉല്ലാസയാത്രകൾ
കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ 11ന് നിലമ്പൂർ, 12ന് വയനാട് ഉല്ലാസയാത്രകൾ നടത്തുന്നു. ഫോൺ– 8848678173.
ഓഫിസ് അറ്റൻഡന്റ് ഒഴിവ്
ബേക്കൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. അഭിമുഖം 10ന് 11 മണിക്കു സ്കൂളിൽ. 8618353497.
അധ്യാപക നിയമനം
കുമ്പള ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 10നു കോളജിൽ. 04998-215615.
കാസർകോട് ∙ ഗവ. കോളജിൽ അറബിക് ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം 10ന് 10.30നു കോളജിൽ. 04994–256027.
തയ്യേനി ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 10ന് ഓഫിസിൽ നടക്കും.
മൂഗു ∙ ഗവ.ജൂനിയർ ബേസിക് സ്കൂളിൽ എൽപിഎസ്ടി(മലയാളം) ഒഴിവ്. അഭിമുഖം 11ന് 10.30നു സ്കൂളിൽ.
ഉപ്പള ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ, എച്ച്എസ്എസ്ടി മലയാളം ജൂനിയർ ഒഴിവ്.അഭിമുഖം 10ന് രാവിലെ 10നു സ്കൂളിൽ. 9447522079.
യോഗം മാറ്റി
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ നാളെ നടത്താനിരുന്ന മെഡിക്കൽ ബോർഡ് 16ലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
സീറ്റൊഴിവ്
കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ മെറിറ്റ് വിഭാഗത്തിൽ ഒഴിവുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11ന് 10.30നു നടക്കും.
നിലവിൽ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും സ്പോട്ട് അഡ്മിഷനു പങ്കെടുക്കാം. ഫോൺ: 0467–2203110.