
വധുവും വരനുമില്ല: ബേക്കലിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്! കാസർകോട് ∙ വധുവും വരനുമില്ലെന്നേ ഉള്ളു.
രണ്ടു ദിവസമായി ബേക്കൽ ഗേറ്റ്വേ ഹോട്ടലിൽ നടന്നത് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെ തനിപ്പകർപ്പ്. വെഡ്ഡിങ്ങിന് സാക്ഷികളാവാനെത്തിയത് ഉത്തരേന്ത്യയിൽ നിന്നുള്ള ഇരുപതോളം വെഡ്ഡിങ് പ്ലാനേഴ്സും ട്രാവൽ ഏജന്റുമാരും. എയർ ഇന്ത്യ എക്സ്പ്രസും ഗേറ്റ്വേയും സംയുക്തമായി ഒരുക്കുന്ന ‘ബേക്കൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ സജീകരണങ്ങൾ ഒരുക്കിയത് പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ‘ക്ലാപൗട്ട് ഈവന്റ്സ്’. പരിപാടിയിൽ ബേക്കൽ വെഡ്ഡിങ് ഡെസ്റ്റിനേഷൻ വെഡ്ഡിങിന്റെ മിക്ക ആകർഷണങ്ങളും ട്രാവൽ ഏജന്റുമാർക്കായി ഒരുക്കിയിരുന്നു.
ബേക്കലിലേക്ക് കൂടുതൽ ഡെസ്റ്റിനേഷൻ വെഡ്ഡിങുകൾ ആകർഷിക്കുകയാണ് ലക്ഷ്യം.താജ് ഹോട്ടൽ ഉടമകളായ ഐഎച്ച്സിഎല്ലി(ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്)ന് ബേക്കലിൽ 2 പ്രോപ്പർട്ടികളാണുള്ളത്. ബേക്കൽ താജും ഗേറ്റേവേയും. ഗേറ്റ്വേയിൽ 150 റൂമുകളും താജിൽ 77 റൂമുകളും ഉണ്ട്.
ഇതിനു പുറമേ മറ്റ് പഞ്ചനക്ഷത്ര ഹോട്ടലുകളുമുണ്ട്. ഇത് ബേക്കലിനെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന നിലയിലുള്ള വളർച്ചയ്ക്ക് അനുകൂലഘടകമാണ്. കേരള സ്റ്റൈൽ വെൽക്കം, ഉച്ചയ്ക്ക് സദ്യ, ഹൽദി ഹൈ ടീ, പൂൾ സൈഡ് പാർട്ടി, ഗാല ഡിന്നർ, ഗിറ്റാർ പെർഫോർമൻസ്, മോഹിനിയാട്ടം, കായൽ ബോട്ടിങ്, ചെണ്ട
മേളം, വയലിൻ പെർഫോർമൻസ് തുടങ്ങിയവയെല്ലാം ഒരുക്കിയായിരുന്നു അതിഥികൾക്കായുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ് പരിചയപ്പെടുത്തൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ബേക്കൽ വേദിയാവുമെന്നാണ് പ്രതീക്ഷ.
എയർ ഇന്ത്യയും താജും ചേർന്ന പാക്കേജ്; ബേക്കൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ഊർജം
കാസർകോട് ∙ ടാറ്റ കമ്പനിയുടെ കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസും ഗേറ്റ്വേ താജും ചേർന്ന് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് സ്പെഷൽ പാക്കേജ് ഒരുക്കിയിട്ടുണ്ട്. ബേക്കലിനെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി തിരഞ്ഞെടുക്കുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ചാർജ് സ്പെഷൽ നിരക്കിൽ നൽകും.
വിവാഹച്ചടങ്ങിനുള്ള ചാർട്ടേർഡ് ഫ്ലൈറ്റിന് മറ്റ് എയർലൈൻ കമ്പനികളെക്കാൾ ആകർഷകമായ പാക്കേജാണ് ഒരുക്കുക.എയർ ഇന്ത്യ എക്സ്പ്രസ് മംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നതിനാൽ മംഗളൂരുവിലേക്കുള്ള എയർ പാക്കേജാണ് നിലവിൽ നൽകുന്നത്. കണ്ണൂരിലേക്ക് കൂടെ ഭാവിയിൽ സർവീസ് ആരംഭിക്കാനായാൽ ഗുണകരമാവും.
കാസർകോട് ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടത്തുമ്പോൾ ഇതുപോലൊരു നാട്ടിൽ നല്ല വെഡ്ഡിങ് പ്ലാനേഴ്സിനെ കിട്ടുമോ എന്നതാണ് ട്രാവൽ കമ്പനികളുടെയെല്ലാം ആശങ്ക. പക്ഷേ താജിലെ പരിപാടിയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനുള്ള എല്ലാ സജീകരണങ്ങളും കാസർകോട് ഒരുക്കാനാവുമെന്ന് കാണിച്ചു കൊടുക്കാൻ സാധിച്ചതിൽ ക്ലാപൗട്ട് ഈവന്റ്സിന് അഭിമാനമുണ്ട്.
ഇത്രയും നല്ലൊരു ഈവന്റ് മാനേജ്മെന്റ് ടീം ഇവിടെയുണ്ടോ എന്നതായിരുന്നു പരിപാടി കഴിഞ്ഞപ്പോൾ ഉത്തരേന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർ ചോദിച്ച ചോദ്യം.
എ.കെ.നൗഫൽ ക്ലാപൗട്ട് ഈവന്റ്സ്, കാസർകോട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]