
കാസർകോട് ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അംശദായം ഓൺലൈനായി അടയ്ക്കണം: കാസർകോട് ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ ഓൺലൈൻ സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ പേരിലുള്ള 57037145715 എന്ന നമ്പറിലേക്ക് അംശദായം അടയ്ക്കുന്നത് അവസാനിപ്പിച്ചു. അംഗങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറി അംശദായം അടയ്ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04972970272. https://services.unorganisedwssb.org/index.php/home
റെസ്ക്യൂ ഗാർഡ് നിയമനം
കാസർകോട് ∙ ട്രോളിങ് നിരോധന കാലയളവിലേക്ക് കടൽ രക്ഷാ പ്രവർത്തനത്തിന് റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകർ റജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരും ആയിരിക്കണം. പ്രായപരിധി 20-45. ജില്ലയിലെ സ്ഥിരതാമസക്കാർക്കും ഗാർഡ്, ലൈഫ് ഗാർഡ് ആയി പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം 23ന് 11ന്. ഫോൺ: 04994–209841.
എൻആർഐ സീറ്റ് ഒഴിവ്
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ബി.ടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് എന്നീ ബ്രാഞ്ചുകളിലെ എൻആർഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 21. 9447375156. www.lbcek.ac.in
വനിതാകമ്മിഷൻ മെഗാ അദാലത്ത്
കാസർകോട് ∙ വനിതാകമ്മിഷൻ 27ന് 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മെഗാ അദാലത്ത് നടത്തും.
അഭിമുഖം ഇന്ന്
വോർക്കാടി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക, ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു സയൻസ്, ഡി.ഫാം / ബി.ഫാം, സ്റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. പ്രായപരിധി: 18-36. അഭിമുഖം ഇന്ന് 11നു കുടുംബാരോഗ്യ കേന്ദ്രത്തിൽ 04998–203900.
സംഗീത പരിശീലന ക്ലാസ്
നീലേശ്വരം ∙ നാദം ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ 10 വയസ്സിനു മുകളിലുള്ള സംഗീത പ്രേമികൾക്കായി കരോക്കേ പരിശീലന ക്ലാസും വോക്കൽ ട്രെയ്നിങ് ക്ലാസും 10ന് രാവിലെ 10ന് ജനത കലാസമിതി ഹാളിൽ നടത്തുന്നു. സംഗീത ഭൂഷണം ഒന്നാം റാങ്ക് ജേതാവ് അതുല്യ ജയകുമാർ ക്ലാസുകൾ കൈകാര്യം ചെയ്യും. 9747545333.
സർട്ടിഫിക്കറ്റ് പരിശോധന 15, 16 തീയതികളിൽ
കാഞ്ഞങ്ങാട് ∙ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലെ ജിഎച്ച്എസ്എസ് ഹൊസ്ദുർഗ്, ദുർഗാ എച്ച്എസ്എസ്, ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ് എന്നീ കേന്ദ്രങ്ങളിൽ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 15, 16 തീയതികളിൽ നടക്കും. 15ന് കാറ്റഗറി I, II. 16 ന് കാറ്റഗറി III, IV എന്ന ക്രമത്തിൽ രാവിലെ 9.30 മുതൽ മൂന്ന് വരെ പരിശോധന നടത്തും.
മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച് ഇത് വരെയായി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്കും ഈ ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാം. അർഹരായവർ ഹാൾ ടിക്കറ്റ്, റിസൽറ്റ് ഷീറ്റ്, അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയും പകർപ്പുകളും സഹിതം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0467 2206233.