
കാസർകോട് ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം: കാസർകോട് ∙ കാറഡുക്ക, ദേലംപാടി പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. 2 ഹോസ്റ്റലുകളിലും യുപി തലത്തിൽ 3 വീതവും ഹൈസ്കൂൾ തലത്തിൽ ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലായി 6 വീതവും ഒഴിവുകളാണ് ഉള്ളത്.
തൊഴിൽരഹിതരായ ബിരുദ -ബിരുദാനന്തര ബിരുദധാരികൾ, ടിടിസി യോഗ്യതയുള്ളവർ, പെൻഷൻ പറ്റിയ അധ്യാപകർ എന്നിവർക്ക് അപേക്ഷിക്കാം. ബിഎഡ് യോഗ്യത ഉള്ളവർക്കും പരിസരവാസികൾക്കും മുൻഗണന. ഹൈസ്കൂൾ ക്ലാസിലെ ട്യൂഷൻ അധ്യാപകർക്ക് 6000 രൂപയും യുപി തലത്തിൽ 4500 രൂപയും മാസം ഓണറേറിയം ലഭിക്കും. അപേക്ഷ രേഖകൾ സഹിതം 26ന് അകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫിസിൽ നൽകണം.
വെറ്ററിനറി ഡോക്ടർ നിയമനം
പരപ്പ ∙ ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, കേരള വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ, പ്രവർത്തന മുൻ പരിചയം. അഭിമുഖം നാളെ 11നു ബ്ലോക്ക് പഞ്ചായത്തിൽ. 9745068809.
തുല്യതാ കോഴ്സ്
കാസർകോട് ∙ സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ്, ഹയർസെക്കൻഡറി, നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യതാ കോഴ്സുകളിലേക്ക് 20 വരെ റജിസ്റ്റർ ചെയ്യാം. പത്താം ക്ലാസിന് 1950 രൂപയും ഹയർസെക്കൻഡറി തുല്യതയ്ക്ക് 2600 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്. നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യതയ്ക്ക് ഫീസില്ല. ഓൺലൈനായാണ് (kslma. keltron.in) അപേക്ഷിക്കേണ്ടത്. അവധി ദിവസങ്ങളിലായാണ് ക്ലാസുകൾ. ജോലി ഉള്ളവർക്കും ചേരാം. 8281175355.
പരീക്ഷ നാളെ
കാഞ്ഞങ്ങാട് ∙ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 8ന് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽനടക്കും. ഹാൾ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകർ https://samraksha.ceikerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം 04994–256930.
സമയപരിധി 31 വരെ നീട്ടി
കാസർകോട് ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടിശിക അടയ്ക്കുന്നതിന് (9 ശതമാനം പലിശ ഉൾപ്പെടെ) സമയപരിധി 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0467–2205380.
മത്സരങ്ങൾ നടത്തും
കാസർകോട് ∙ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ, അനുഭവങ്ങൾ, പുതിയ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവയുടെ ഫൊട്ടോഗ്രഫി, ഒരു മിനിറ്റിൽ താഴെയുള്ള റീൽസ് മത്സരങ്ങൾ നടത്തുന്നു. 12 മുതൽ 31 വരെ കാസർകോട് ഡിടിപിസിയുടെ 8547162679 വാട്സാപ് നമ്പറിൽ സ്ഥലം, മറ്റു വിവരങ്ങൾ, മത്സരാർഥിയുടെ വിലാസം എന്നിവ സഹിതം ചെറു കുറിപ്പോടെ അയയ്ക്കണം. ഓരോ വിഭാഗത്തിലും വിജയിക്കുന്ന 3 പേർക്ക് കാഷ് പ്രൈസും ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ കാണുന്നതിന് അവസരവും ഒരുക്കും. ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും റീലുകളും ഡിടിപിസിയുടെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. 8547162679.