
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് നഷ്ടമായി; പണം ഒഴികെ രേഖകൾ സ്പീഡ് പോസ്റ്റിലെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ റിട്ട.സിബിഐ ഇൻസ്പെക്ടർക്ക് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായ പഴ്സിലെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സ്പീഡ് പോസ്റ്റ് വഴി തിരികെയെത്തി. കഴിഞ്ഞ ജൂൺ 27ന് വൈകിട്ട് 6ന് എഗ്മോർ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ കാഞ്ഞങ്ങാടെത്തി ട്രെയിൻ ഇറങ്ങുമ്പോഴാണ് റിട്ട.സിബിഐ ഇൻസ്പെക്ടർ കോഴിക്കോട് കളത്തിൽ ജയമോഹൻ, കൃഷിവകുപ്പ് ജീവനക്കാരൻ കല്യോട്ട് പത്മനാഭൻ എന്നിവരുടെ പഴ്സ് കാണാതായത്.
സിബിഐ റിട്ട.ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ്, സ്റ്റേറ്റ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി അഞ്ചു ബാങ്കുകളുടെ എടിഎം കാർഡ്,പാൻകാർഡ്, ആധാർ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, തിരിച്ചു പോകേണ്ട ട്രെയിൻ ടിക്കറ്റ് തുടങ്ങിയവയായിരുന്നു ജയമോഹന്റെ പഴ്സിൽ ഉണ്ടായിരുന്നത്. ജയമോഹന് ചെന്നൈയിലെ തന്റെ വിലാസത്തിൽ ആണ് സ്പീഡ് പോസ്റ്റ് വഴി പഴ്സും പണവും ഒഴികെ എല്ലാ കാർഡുകളും തിരിച്ചു കിട്ടിയത്.
കൊയിലാണ്ടി പോസ്റ്റ് ഓഫിസ് മുഖേനയാണ് രേഖകൾ അയച്ചിട്ടുള്ളത്. അയച്ചയാളുടെ പേര് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കവറിനു പുറത്ത് കൊയിലാണ്ടി പോസ്റ്റ് ഓഫിസിന്റെ സീലുണ്ട്. കോഴിക്കോട് നിന്ന് ട്രെയിനിൽ മുൻവശത്തെ ജനറൽ കോച്ചിലാണ് ഇവർ കയറിയത്. പാന്റ്സിന്റെ പിൻ കീശയിൽ ആയിരുന്നു ഇരുവരുടെയും പഴ്സ്. കാഞ്ഞങ്ങാട് ഇറങ്ങുന്നതിനിടെ ജയമോഹൻ ഓട്ടോയിൽ പോകുന്നതിനുള്ള പണത്തിനു വേണ്ടി കീശയിൽ നോക്കിയപ്പോൾ പഴ്സ് കാണാനില്ല. തുടർന്ന് ഇരുന്ന സീറ്റിനടിയിലും മറ്റുമായി തിരഞ്ഞു. അപ്പോഴാണ് പത്മനാഭനും തന്റെ പഴ്സും കാണാനില്ലെന്നറിയുന്നത്. ആർപിഎഫിനു പരാതി നൽകിയ ശേഷം ഇരുവരും മടങ്ങി.
റിട്ട.സിബിഐ ഇൻസ്പെക്ടർക്ക് പഴ്സും പണവും ഒഴികെയുള്ള രേഖകൾ സ്പീഡ് പോസ്റ്റ് വഴി തിരിച്ചു കിട്ടിയപ്പോൾ വലിയ ആശ്വാസമായി. പഴ്സിലുണ്ടായിരുന്ന 3000 രൂപ നഷ്ടമായി. എന്നാൽ പത്മനാഭന്റെ പഴ്സിൽ വിലാസം അറിയാൻ ആവശ്യമായ കാർഡ് ഒന്നും ഉണ്ടായിരുന്നില്ല. അതിൽ രണ്ടായിരം രൂപയും കാർഡുമാണ് ഉണ്ടായിരുന്നത്.