
ഡോക്ടർ ഒന്ന്; രോഗികൾ ഇരുനൂറിലേറെ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട്∙ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഇന്നലെ രാത്രിയെത്തിയ രോഗികൾ വട്ടം കറങ്ങി. ആകെയുണ്ടായിരുന്നു ഒരു ഡോക്ടർക്ക് പരിശോധിക്കാനായി ഉണ്ടായിരുന്നത് 200 ലധികം രോഗികൾ. അതിൽ പലരും പരുക്കേറ്റവരും അസുഖം കൂടിയവരും. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതികൾ കൂടിയായപ്പോൾ ആശുപത്രി പരിസരം നിറഞ്ഞു. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് രോഗികൾക്ക് ഡോക്ടറെ കാണാൻ അവസരം ലഭിച്ചത്. അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ 9 ഡോക്ടറുടെ കുറവാണ് ആശുപത്രിയിൽ ഉള്ളത്.