
കാസർകോട് ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്: സിലക്ഷൻ ട്രയൽസ് 8ന്
തൃക്കരിപ്പൂർ ∙ സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ജൂനിയർ ടീം സിലക്ഷൻ ട്രയൽസ് 8നു രാവിലെ 7നു തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് ഗ്രൗണ്ടിൽ നടത്തും. 2010 ജനുവരി ഒന്നിനും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്ഹാജരാക്കണം. രാവിലെ 7ന് ഗ്രൗണ്ടിൽ എത്തിച്ചേരണം. റജിസ്ട്രേഷൻ ഫീസ് 100 രൂപ.
റേഷൻ കാർഡ് തരം മാറ്റൽ
കാസർകോട് ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗത്തിൽ (നീല, വെള്ള) ഉൾപ്പെട്ട റേഷൻ കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.അർഹരായ കാർഡുടമകൾ അക്ഷയകേന്ദ്രം വഴിയോ, സിറ്റിസൻ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
അധ്യാപക ഒഴിവ്
നീലേശ്വരം ∙ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫീസിൽ.
വരക്കാട്∙ വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബി അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 11ന് 10 30ന് നടക്കും
കാഞ്ഞങ്ങാട് ∙ ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10ന്
മാവുങ്കാൽ ∙ രാംനഗർ എസ്ആർഎംജിഎച്ച്എസ്എസിൽ എച്ച്എസ്ടി (ഇംഗ്ലിഷ്), യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. എച്ച്എസ്ടി കൂടിക്കാഴ്ച 11നും യുപിഎസ്ടി കൂടിക്കാഴ്ച 12ന് 10നും നടക്കും.
അപേക്ഷ ക്ഷണിച്ചു
കയ്യൂർ ∙ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. ഐടിഐ 13 എൻസിവിടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. itiadmissions.kerala.gov.in വഴി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും സർട്ടിഫിക്കറ്റുകളുമായി ഏതെങ്കിലും ഗവ. ഐടിഐയിൽ സർട്ടിഫിക്കറ്റ് പരിശോധന 24ന് അകം പൂർത്തീകരിക്കണം. റാങ്ക് പട്ടിക ജാലകം പ്രവേശന പോർട്ടലിൽ പ്രസിദ്ധീകരിക്കും. 04672 230980.
സീതാംഗോളി ∙ ഗവ.ഐടിഐയിൽ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20 ആണ്. www.itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 9744623848, 7012983329, 9495110494.
ലാബ് ടെക്നിഷ്യൻ
അഡൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് രാവിലെ 11 മുതൽ 12 വരെ അഡൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ- 04994 271266.
അഭിമുഖം 11 മുതൽ
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ, മലയാളം മാധ്യമം, കാറ്റഗറി നമ്പർ. 441/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം 11മുതൽ 13 വരെ പിഎസ്സിയുടെ കാസർകോട് ഓഫിസിൽ നടക്കും.