
മൊഗ്രാൽ ടൗൺ–കുമ്പള സർവീസ് റോഡിൽ അറ്റകുറ്റപ്പണി: അടച്ചിട്ട റോഡ് 18 ദിവസം കഴിഞ്ഞിട്ടും തുറന്നില്ല
മൊഗ്രാൽ∙നിർമാണ പ്രവൃത്തിയുടെ ഭാഗമായി 8 ദിവസത്തേക്കു അടച്ചിട്ട
മൊഗ്രാൽ ടൗണിൽ നിന്നു കുമ്പള ഭാഗത്തേക്കുള്ള സർവീസ് റോഡ് 18 ദിവസം പിന്നിട്ടിട്ടും തുറന്നില്ല. ഇതു ദുരിതമാകുന്നതായി യാത്രക്കാർ.
അറ്റകുറ്റപ്പണികൾക്കായി മാർച്ച് 18 മുതൽ 25 വരെ അടച്ചിടുമെന്നാണു അറിയിച്ചിച്ചാണ് നോട്ടിസ് പതിച്ചത്. എന്നാൽ ഇന്നലെ രാവിലെ വരെ റോഡ് തുറന്നില്ലെന്നു നാട്ടുകാർ അറിയിച്ചു.പരീക്ഷയും ചെറിയ പെരുന്നാൾ ഉൾപ്പെടെയുള്ളതിനാൽ സർവീസ് റോഡിലെ പ്രവൃത്തികൾ ഏപ്രിൽ ആദ്യവാരത്തേക്ക് മാറ്റണമെന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും നേതൃത്വത്തിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്നാണു നാട്ടുകാരുടെ പരാതി.
മൊഗ്രാൽ മുസ്ലിംലീഗ് ലീഗ് ഓഫിസ്, മൊഗ്രാൽ ടൗൺ, മുഹിയദ്ധീൻ പള്ളി പരിസരത്തുമുള്ള യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ പെറുവാട്, കൊപ്പളം ബസ് സ്റ്റോപ്പുകളിലെത്തണം. ഇത് പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ദുരിതമാകുന്നുണ്ട്.
ഇതിനു പുറമേ കടുത്ത വെയിലുംയാത്രക്കാർക്കു ഏറെ ദുരിതമാകുന്നു.മൊഗ്രാൽ ടൗണിലെ യാത്രക്കാർ പെറുവാട്, കൊപ്പളം എന്നിവിടങ്ങളിലേക്ക് ഓട്ടോയിലാണ് ബസ് കയറാനായി പോകേണ്ടത്. ഇതിന് 30 രൂപ ഓട്ടോ ചാർജായി നൽകണം.
യാത്രക്കാർക്ക് ഇത് അധിക ബാധ്യതയാകുന്നു എന്നാണ് പരാതി. സർവീസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]