അതിരുവിടുന്നു, ഈ കയ്യാങ്കളി: വിദ്യാർഥികൾക്കിടയിൽ റാഗിങ് കൂടുന്നു; രക്ഷിതാക്കൾ ആശങ്കയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ ജില്ലയിൽ പ്ലസ്ടു വിദ്യാർഥികൾക്കിടയിൽ റാഗിങ് കൂടുന്നതിൽ രക്ഷിതാക്കൾ ആശങ്കയിൽ. സ്കൂളിൽ നിന്നാരംഭിക്കുന്ന റാഗിങ് പുറത്തേക്കും പടരുന്നതാണ് ഈയിടെയുണ്ടായ സംഭവങ്ങൾ.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിനു സമീപത്തെ സ്കൂളിലെ സീനിയർ വിദ്യാർഥികൾക്കെതിരെ വാക്കാൽ റാഗിങ് പരാതി ഉന്നയിച്ച ജൂനിയർ വിദ്യാർഥികളെ ബിയർ കുപ്പിയും ഇരുമ്പുവടിയുംകൊണ്ട് ആക്രമിച്ച സംഭവമാണ് ഒടുവിലത്തേത്. ഇവിടെ സീനിയർ വിദ്യാർഥി പുറത്തുനിന്നുള്ളവരുടെ സഹായത്തോടെയാണ് ജൂനിയർ വിദ്യാർഥികളെ മർദിച്ചത്.
വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലും കൂടിവരുന്നതോടെ സ്ഥിതി സങ്കീർണമാകുന്നു. ലഹരി സംഘങ്ങളുടെ ഇടപെടലും പ്രശ്നം സങ്കീർണമാക്കുന്നു. തുടർച്ചയായ കൗൺസലിങ് വഴി മാത്രമേ റാഗിങ്ങിന് പരിഹാരം കാണാൻ കഴിയൂ എന്നാണ് വിദഗ്ധർ പറയുന്നത്. ജില്ലയിലെ ആദൂരിലെ ഒരു സ്കൂളിലും റാഗിങ് നടന്നു. പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ച് കയ്യൊടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ സംഭവത്തിൽ വിദ്യാർഥി അടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികൾ ഒളിവിൽ പോയതായാണ് വിവരം. ആവിക്കര ടൗണിൽ മുടിവെട്ടാൻ എത്തിയ 2 വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണം. അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കൈകൊണ്ടും ബിയർ കുപ്പി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഹൊസ്ദുർഗ് എസ്ഐ എം.ടി.പി.സൈഫുദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.