ഓടംകല്ല് പുഴയ്ക്ക് പാലം നിർമിക്കണം: ആവശ്യം ശക്തം
ഏത്തടുക്ക ∙ ഓടംകല്ല് പുഴയ്ക്ക് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. ബദിയടുക്ക– മുനിയൂർ –ഏത്തടുക്ക റോഡിൽ നേരപ്പാടിയിൽ നിന്ന് അജിമൂലയിലേക്ക് പോകുന്ന റോഡും ഓടംകല്ല് പുഴ കഴിഞ്ഞുള്ള ഓടംകല്ല് വിദ്യാഗിരി റോഡും 5കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളാണ്.നേരപ്പാടിയിൽ നിന്നു അജിമൂലയിലേക്ക് 1973ൽ 2കിലോമീറ്റർ റോഡാണ് ആദ്യം പണിതത്.
ഇവിടെ നിന്നും 1987ൽ ഓടംകല്ലിലേക്കും ഓടംകല്ലിൽ പുഴയുള്ളതിനാൽ മറുപുറത്തെ ഓടംകല്ല് വിദ്യാഗിരിയിലേക്കുമുള്ള റോഡും ഒരേ സമയത്താണ് പണിതത്. ഈ രണ്ട് റോഡുകളെയും ബന്ധിപ്പിക്കുന്ന ഓടംകല്ല് പുഴയ്ക്ക് പാലം നിർമിക്കണമെന്നാണ് ആവശ്യം.ബദിയടുക്ക, കുംബഡാജെ, എൻമകജെ പഞ്ചായത്തുകളിലുള്ളവർക്ക് സൗകര്യമുള്ള റോഡാണിത്.
ഇവിടെ പാലംനിർമിക്കണമെന്ന ആവശ്യപ്പെട്ട് ഈ പഞ്ചായത്തുകളിലെയും കാറഡുക്ക,കാസർകോട് ബ്ലോക്കുകളിലെയും ഭരണസമിതികൾ തീരുമാനമെടുത്തതായി നാട്ടുകാർ പറയുന്നു.ഇതിന് വേണ്ടി കമർമസമിതിയും നിലവിലുണ്ട്. കാസർകോട് വികസന പാക്കേജിൽ പാലം പണിയുന്നതിനു 7.55 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിരുന്നുവെങ്കിലും നടപ്പിലായിട്ടില്ല.ഇപ്പോൾ ഇരു പ്രദേശത്തുള്ളവർ പാലമില്ലാത്തതിനാൽ നേരിട്ട് പോകാനാവുന്നില്ല.
വളകുഞ്ച,ഓടംകല്ല്, കണ്ടത്തോടി,വിദ്യാഗിരി, ബാപുമൂലെ,കടാർ, മുനിയൂർ, കീരിക്കാട്,കട്ടതത്മൂലെ,ഒറുമ്പോടി, അജിമൂലെ എന്നിവിടങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]