
കാസർകോട് ജില്ലയിൽ ഇന്ന് (04-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെഎസ്ആർടിസി ഉല്ലാസയാത്ര
കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽ നിന്നു 8ന് കൊച്ചി നെഫർടിറ്റി ആഡംബര ക്രൂയിസ് കപ്പലിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. 5 മണിക്കൂർ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് യാത്ര. മട്ടാഞ്ചേരി പാലസ്, സിനഗോഗ് എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ടൂർ പാക്കേജ്. 9447547154.
മിനി ജോബ് ഡ്രൈവ്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 8ന് 10 മുതൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മിനി ജോബ് ഡ്രൈവ് നടത്തും. ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലെ സെന്റർ മാനേജർ, അക്കൗണ്ടിങ് ലാബ് ഫാക്കൽറ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കൽറ്റി, ഓട്ടമൊബീൽ ടെക്നിഷ്യൻ, ഫീൽഡ് സെയിൽസ് കൺസൽറ്റന്റ്, ടീം ലീഡർ തസ്തികകളിലെ 22ൽ കൂടുതൽ ഒഴിവുകളിലേക്ക് 35000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന ജോലികളിലേക്കാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. റജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾക്ക് അന്നു 10 മുതൽ റജിസ്റ്റർ ചെയ്യാം. 9207155700.
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയ്നിങ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 ദിവസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ്ങിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ അംഗീകാരമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നാളെ 10.30നു ആശുപത്രിയിൽ. 9447489663.
നിയമനം
കാസർകോട് ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ഇക്കണോമിക്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. പിഎസ്സി യോഗ്യയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വികസന വകുപ്പ് ഓഫിസറുടെ കാര്യാലയം, ബി.ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാസർകോട്–671123 എന്ന വിലാസത്തിൽ 15ന് അകം നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണം. 04994–255466.