
ദേശീയപാത 66 സർവീസ് റോഡിൽ വൻ ഗർത്തം; 4 മീറ്ററോളം താഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ∙ ദേശീയപാത 66ന്റെ സർവീസ് റോഡിൽ ഗർത്തം. പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്താണ് ഇന്നലെ രാവിലെയോടെ 4 മീറ്ററോളം താഴ്ചയുള്ള ഗർത്തം കണ്ടെത്തിയത്. ഉടൻ ബന്ധപ്പെട്ട അധികൃതരെത്തി ഇതുവഴി കടന്നു വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ വേണ്ട സംവിധാനം ഏർപ്പെടുത്തി.
കുട്ടികൾ ഇതു വഴിയാണ് സ്കൂളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാർ ആശങ്കയിലാണ്. മേഘ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഈ ഭാഗത്തെ റോഡിന്റെ നിർമാണച്ചുമതല. പിന്നീട് നിർമാണക്കമ്പനിയുടെ തൊഴിലാളികൾ എത്തി ഗർത്തം അടച്ചു. എന്നാൽ ഗർത്തം രൂപപ്പെട്ടത് പഴയ ദേശീയപാതയോട് ചേർന്ന സ്ഥലത്താണെന്നും ഇവിടെ സർവീസ് റോഡിന്റെ നിർമാണം നടന്നിട്ടില്ലെന്നും മേഘ കൺസ്ട്രക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.