
കാസർകോട് ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ച് റേഷൻ കടകൾക്ക് ഇന്ന് അവധി.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
സെമിനാറും പരിശോധനാ ക്യാംപും
കാഞ്ഞങ്ങാട് ∙ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കായി സെമിനാറും പരിശോധനാ ക്യാംപും നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ഐഡിഎ കോസ്റ്റൽ മലബാർ പ്രസിഡന്റ് ഡോ. രശ്മി ഹരിദാസ് അധ്യക്ഷത വഹിച്ചു.
ജില്ലയിൽ കനത്ത മഴ
കാസർകോട് ∙ മഴ കനത്തതോടെ ഇന്നലെ യെലോ അലർട്ടിൽനിന്നു ഓറഞ്ചാക്കി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസത്തെ അറിയിപ്പു പ്രകാരം 5 വരെ തുടർച്ചയായി യെലോ അലർട്ടായിരുന്നു മുന്നറിയിപ്പ്. ഇന്നലെ പകൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തുടർന്ന് ഉച്ചയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. കണ്ണൂരിലും ഇന്നലെ യെലോ മാറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ യെലോ അലർട്ടിൽ മാറ്റമില്ല.
ഡയാലിസിസ് ടെക്നിഷ്യൻ ഒഴിവ്
കാഞ്ഞങ്ങാട്∙ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യനെ നിയമിക്കുന്നു. അഭിമുഖം 5ന് 11നു ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. പ്രായപരിധി 18-45. ഫോൺ: 04672217018.
എന്റമോളജിസ്റ്റ് കരാർ നിയമനം
കാസർകോട്∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി എന്റമോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 10ന് 5നകം www.arogyakeralam.gov.in എന്ന വെബ്സൈറ്റിലെ ലിങ്കിൽ അപേക്ഷിക്കണം. 04672209466.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹികനീതി വകുപ്പിന്റെ ‘പ്രതിഭ’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ദേശീയ, രാജ്യാന്തര തലത്തിൽ നടക്കുന്ന സൗന്ദര്യ മത്സരം, മറ്റ് കലാ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനും സംസ്ഥാന, ദേശീയ, രാജ്യാന്തര തലത്തിലുള്ള ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിനു നിശ്ചിത കാലയളവിൽ പരിശീലനം നേടുന്നതിനും ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കും. രേഖകൾ സഹിതം അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫിസിൽ സമർപ്പിക്കണം. 04994255074. www.sjd.kerala.gov.in
വിവരങ്ങൾ നൽകണം
കാസർകോട് ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾ സോഫ്റ്റ്വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നീ വിവരങ്ങൾ 31ന് അകം അപ്ഡേറ്റ് ചെയ്യണം. ക്ഷേമനിധി ഓഫിസ്, അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സ്വന്തമായോ വിവരങ്ങൾ അപ്ലോഡ് ചെയ്യാം. 9847471144.
സിവിൽ സർവീസ് പരിശീലനം മാറ്റി
കാഞ്ഞങ്ങാട്∙ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് സെന്ററിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി 5ന് ആരംഭിക്കാനിരുന്ന സിവിൽ സർവീസ് പരിശീലനം 12 ലേക്ക് മാറ്റി. അഡ്മിഷൻ തുടരും. ഫോൺ: 8281098876
അധ്യാപക ഒഴിവ്
കളനാട് ∙ ഓൾഡ് ഗവ. എൽപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് അറബിക് (പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്
തെക്കിൽ ∙ വെസ്റ്റ് ഗവ. യുപി സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഒഴിവ്. അഭിമുഖം ഇന്ന് 11നു സ്കൂളിൽ. 9495059328.
ഉപ്പള∙ ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി (മലയാളം), എച്ച്എസ്ടി പിഇടി ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ. 9495461331.
പെരിയ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് 10ന് സ്കൂൾ ഓഫിസിൽ.
കരാർ നിയമനം
കാസർകോട്∙ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ അഡോളസന്റ് ഹെൽത്ത് കൗൺസിലർ, സ്പെഷൽ എജ്യുക്കേറ്റർ കരാർ നിയമനത്തിന് 10ന് 5നകം www.arogyakeralam.gov.in എന്ന വെബ്സൈറ്റിലെ ലിങ്കിൽ അപേക്ഷിക്കണം. 04672209466.