
ജീപ്പും കാറും കൂട്ടിയിടിച്ച് 8 വിദ്യാർഥികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കാസർകോട്∙ പാണത്തൂർ ചെറംകടവിലെ ഗവ.ഹൈസ്കൂൾ വിദ്യാവാഹിനി ജീപ്പും കാറും കൂട്ടിയിടിച്ച് 8 വിദ്യാർഥികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്. വിദ്യാർഥികളായ ആര്യ (15), ശിവകുമാർ (11), ഗീതു (11), അർജുൻ കുമാർ (6), അമൃത (12), ലയ (10), ആദ്യദേവ് (7), ശിവന്യ (9), കാർ യാത്രക്കാരൻ കർണാടക പുത്തൂർ സ്വദേശി അഷ്കർ (26) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
സ്കൂൾ വിട്ട് കുട്ടികളേയും കൊണ്ട് പോകവെ റാണിപുരം കുണ്ടുപള്ളിയിൽ വച്ചാണ് അപകടം. 10 വിദ്യാർഥികളാണ് ജീപ്പിലുണ്ടായിരുന്നത്.
ഇടിയുെട ആഘാതത്തിൽ വിദ്യാർഥികൾ ജീപ്പിന് പുറത്തേക്ക് തെറിച്ചുവീണു.
ഇറക്കത്തിൽ കാർ അമിത വേഗത്തിൽ എത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]