
കുണ്ടംകുഴിയിൽ ഹാർഡ്വെയർ സ്റ്റോറിൽ വൻ തീപിടിത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുണ്ടംകുഴി ∙ പഞ്ചലിംഗേശ്വര ക്ഷേത്ര കവാടത്തിനു സമീപമുള്ള ഹാർഡ്വെയർ സ്റ്റോറിൽ വൻ തീ പിടിത്തം. കടയിലെ മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി, മുന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുണ്ടംകുഴിയിൽ എം.ഗോപാലൻ നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ ട്രെഡേഴ്സ് എന്ന ഹാർഡ്വെയർ ഷോപ്പും ഇതിനോടു ചേർന്നുള്ള തട്ടു കടയിലുമാണ് വ്യാഴാഴ്ച രാവിലെ 11.30 ന് തീപടർന്നത്. സ്ഥാപന ഉടമയുടെ മകൻ ജയരാജ് തീ പടരുന്നത് കണ്ട് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. തീ പടരുന്നതിനിടെ തട്ടു കടയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുണ്ടംകുഴിയിലെ പുരുഷോത്തമന് പരുക്കേറ്റു.
ഹാർഡ്വെയർ ഷോപ്പിലെ മുഴുവൻ ഭാഗങ്ങളിലേക്കും തീ ആളിപ്പടർന്നിരുന്നു. കടയിൽ അകത്തു ഉണ്ടായിരുന്ന ലക്ഷങ്ങൾ വില വരുന്ന പെയിന്റും, മോട്ടറുകളും മറ്റു സാമഗ്രികളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. ഒന്നര കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുണ്ടംകുഴി പഞ്ചലിംഗശ്വര ക്ഷേത്രത്തിലേക്ക് പോകുന്ന കവാടത്തിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എല്ലാവരും പരിഭ്രാന്തരായി….അതിനിടെ കാസർകോട്, കുറ്റിക്കോൽ അഗ്നിരക്ഷാ യൂണിറ്റിൽ നിന്നുമായി 3 ഫയർ യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ആരംഭിച്ചു.
വ്യാപാരികളും, നാട്ടുകാരും തീ അണയ്ക്കാൻ ഒപ്പം ചേർന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കു തീ പടരാതെ നിയന്ത്രിക്കാനായത് ആശ്വാസമായി. സ്റ്റേഷൻ ഓഫിസർ സി.പി ഗോകുൽദാസിന്റെ നേതൃത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ രാമചന്ദ്രൻ, എസ് എഫ് ആർ.ഓ കെ.വി. ഷൈജിത്ത്, വി.സുകു, പി.കെ ശിവദാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുരേഷ്കുമാർ. വി. വിജേഷ്, എം.ഫവാസ്, എം.എ ഗംഗാധരൻ, സതീഷ്, അരുൺ ആന്റണി, കെ.ആർ അജേഷ്, എം വൈശാഖ്, അരുണ. പി. നായർ, ഹോംഗാർഡ്മാരായ പി.കൃഷ്ണൻ. വി രാജൻ, പി.വി റോയ്, എൻ.പി രാകേഷ്. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു