ചെറുപുഴ ∙ മുളപ്ര-പാറോത്തുംനീർ റോഡുകളെ ചെറുപുഴ -മുതുവം മരാമത്ത് റോഡുമായി ബന്ധിപ്പിച്ചു തിരുമേനി പുഴയുടെ മുളപ്ര ഭാഗത്തു നിർമിക്കുന്ന പാലത്തിന്റെ നിർമാണം ആരംഭിച്ചു. കാലപ്പഴക്കത്തെ തുടർന്നു നിലവിലുള്ള ചെക്ഡാം പൊളിച്ചുമാറ്റിയാണു പുതിയ പാലം നിർമിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഒരു കോടി രൂപയാണു പാലം നിർമാണത്തിനു അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. പ്രദേശവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് ഈ പദ്ധതി.
വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചെറുപുഴ ടൗണിലും വിവിധ ആരാധനാലയങ്ങളിലും സ്കൂളുകളിലും എത്താൻ ആശ്രയിക്കുന്നത് നിലവിലുള്ള ചെക്ഡാമിനെയാണ്. എന്നാൽ മഴക്കാലത്ത് ചെക്ഡാം വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. ടി.ഐ.മധുസൂദനൻ എംഎൽഎ നടത്തിയ ഇടപെടലാണു പുതിയ പാലം നിർമിക്കാൻ വഴിയൊരുക്കിയത്.
തട്ടാപറമ്പിൽ ബിൽഡേഴ്സ് ആണു പാലം നിർമിക്കാൻ കരാർ ഏറ്റെടുത്തത്. കാലാവസ്ഥ അനുകൂലമായാൽ മാർച്ച് 31ന് അകം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു കരാറുകാരൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

