കുറ്റ്യാട്ടൂർ ∙ സമ്പൂർണ തരിശുരഹിത പഞ്ചായത്തെന്ന ബഹുമതിക്കു അർഹമായ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഏക്കർ കണക്കിന് പാടശേഖരങ്ങൾ തരിശായി. ആറലോട്ടു വയൽ പാടശേഖരത്തിലെ വയലുകളാണ് കഴിഞ്ഞ നാലു വർഷത്തോളമായി പൂർണമായും കാടുമൂടി തരിശായത്.
വർഷങ്ങളായി കൃഷിക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവന്നതും കാർഷിക ഉൽപന്നങ്ങൾ കൊണ്ടുപോകുകയും ചെയ്ത വഴികൾ ചിലർ തടസ്സപ്പെടുത്തിയതാണ് വയലുകൾ തരിശിടാൻ കാരണമെന്ന് കർഷകർ പറയുന്നു.
ഒരു കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന വയലുകൾ 28 ഏക്കറിലേറെ കാണുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ഒന്നാംവിള നെൽക്കൃഷിക്ക് ശേഷം പച്ചക്കറികൾ, ഉഴുന്ന്, എള്ള്, ചെറുപയർ, മരച്ചീനി എന്നിവ വ്യാപകമായി കൃഷി ചെയ്തിരുന്ന പാടശേഖരമാണിത്.
വയലുകൾക്ക് ഇടയിലൂടെയുള്ള വരമ്പിലൂടെയാണ് കുറ്റ്യാട്ടൂർ ബസാർ, കാരാറമ്പ് ഭാഗങ്ങളിൽ നിന്നും കുറ്റ്യാട്ടൂർ ശിവക്ഷേത്രം, വില്ലേജ് ഓഫിസ്, കൂർമ്പകാവ്, എഎൽപി സ്കൂൾ എന്നിവിടങ്ങളിലേക്കും, കോയ്യോട്ടുമൂല, പൊറോളം ഭാഗത്ത് നിന്നും കുറ്റ്യാട്ടൂർ ബസാറിൽ പ്രവർത്തിക്കുന്ന യുപി സ്കൂൾ, കനറാ ബാങ്ക്, റേഷൻകട, പോസ്റ്റ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആളുകൾ യാത്ര ചെയ്തിരുന്നത്.
തരിശായി പൂർണമായും കാടുമൂടി വരമ്പുകൾ തകർന്ന് ചെളി നിറഞ്ഞ വയലിലൂടെ നടന്നുപോകാൻ പറ്റാത്ത സ്ഥിതി വന്നപ്പോൾ ആളുകൾ ലക്ഷ്യസ്ഥാനത്തെത്താൻ റോഡിനെ ആശ്രയിക്കുകയാണ്. വയലുകൾ കൃഷിക്ക് അനുയോജ്യമായ രീതിയിൽ പൂർവസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ട
അധികൃതർ തയാറാകണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]