ഇരിട്ടി ∙ ഓണാഘോഷങ്ങളുടെ മറവിൽ കർണാടകയിൽനിന്നു കേരളത്തിലേക്കുള്ള ലഹരി – മദ്യക്കടത്ത് തടയുന്നതിനായി കേരള, കർണാടക അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങൾ പരിശോധന തുടങ്ങി. കൂട്ടുപുഴ പുതിയ പാലം കേന്ദ്രീകരിച്ചു കേരള എക്സൈസും പൊലീസും നടത്തുന്ന ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണു കർണാടക എക്സൈസുമായി ചേർന്നുള്ള നീക്കം.
മദ്യം, ലഹരി ഉൽപന്നങ്ങൾ, കള്ളപ്പണം എന്നിവ കടത്തുന്നതു തടയുകയാണു ലക്ഷ്യം.
അതിർത്തിയിൽ എക്സൈസിന്റെ പരിശോധനയ്ക്കു പുറമേ 24 മണിക്കൂറും കേരള പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും പരിശോധനയുമുണ്ട്. കൂട്ടുപുഴയിൽ നിലവിലുള്ള കേരള എക്സൈസ് പരിശോധനയ്ക്കു പുറമേയാണു പാലത്തിനു സമീപം കർണാടകയുമായി ചേർന്നുള്ള പരിശോധന.
കേരള സംഘത്തിന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്ത്, എക്സൈസ് ഇൻസ്പെക്ടർ ഇ.പി.വിപിൻ എന്നിവരും കർണാടക സംഘത്തിനു വിരാജ്പേട്ട ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വി.ചന്ദ്രപ്പ, എക്സൈസ് ഇൻസ്പെക്ടർമാരായ എ.മഞ്ജു, ചേതൻ, സബ് ഇൻസ്പെക്ടർമാരായ ആർ.മോഹൻ, ചന്ദ്ര, കേശവ ഗണേശ എന്നിവരും നേതൃത്വം നൽകി. 20 അംഗ സംഘത്തെയാണു സംയുക്ത പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
2 കിലോമീറ്ററിനുള്ളിൽ 6 പരിശോധന
ഓണം സ്പെഷൽ ഡ്രൈവ് ഊർജിതമാക്കിയതോടെ അന്തർസംസ്ഥാന യാത്രക്കാർ 2 കിലോമീറ്ററിനുള്ളിൽ 6 പരിശോധനകൾ നേരിടണം. മാക്കൂട്ടത്തെ കർണാടക പൊലീസ് ചെക്ക് പോസ്റ്റ്, വനം ചെക്ക് പോസ്റ്റ്, കൂട്ടുപുഴ പാലത്തിനു സമീപത്തെ പൊലീസ്, എക്സൈസ്, മോട്ടർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലെ പരിശോധനയ്ക്കു പുറമേയാണു സംയുക്ത പരിശോധന.
കർണാടകയിൽ നിന്നെത്തുന്ന യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും വിശദ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കർണാടക സംഘം തങ്ങളുടെ സംസ്ഥാനത്തേക്കു പോകുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സംശയം തോന്നിയാൽ കർണാടക എക്സൈസ് സംഘത്തിനു കൂട്ടുപുഴ അതിർത്തി കടന്നു വാഹനങ്ങളെയും വ്യക്തികളെയും പരിശോധിക്കാം.
കേരള എക്സൈസ് സംഘത്തിനു സംസ്ഥാനാതിർത്തി കടന്നു മാക്കൂട്ടം ചുരം പാതയിലും പരിശോധന നടത്താം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]