കണ്ണൂർ ∙ മഴ അൽപം മാറിനിന്നതോടെ ഇന്നലെ നാടും നഗരവും ഓണതിരക്കിലായി. അത്തം പിറന്നതു മുതൽ കാഴ്ചയാവുന്ന തെരുവോരക്കച്ചവടക്കാർ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ കാരണം സജീവമായിരുന്നില്ല.
ഇന്നലെ രാവിലെ മുതൽ മഴയ്ക്കു ശമനം വന്നതോടെ പൂക്കളും വസ്ത്രങ്ങളും അടക്കമുള്ള തെരുവോരക്കച്ചവടങ്ങൾ സജീവമായി.
രാവിലെ മുതൽതന്നെ നഗരത്തിലെ ദേശീയപാതയടക്കമുള്ള റോഡുകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സ്കൂളിലും കോളജുകളിലും ഇന്നലെ ഓണാഘോഷമായതിനാൽ കേരളീയ വേഷത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും നഗരത്തിലെ കാഴ്ചയായി.
സ്കൂളുകളിലും കോളജുകളിലും മറ്റ് സ്ഥാപനങ്ങളിലും ഓണപ്പൂക്കള മത്സരങ്ങളും പൂക്കളം ഒരുക്കലും നടക്കുന്നതിനാൽ ഇന്നലെ പൂവിപണിയിൽ കുട്ടികളുടെ തിരക്ക് അനുഭവപ്പെട്ടു.
വിദ്യാലയങ്ങളിലും കോളജുകളിലും ഭക്ഷണം ഒരുക്കി കൊണ്ടുപോകാൻ കേറ്ററിങ് യൂണിറ്റുകളും സജീവമായി. സ്കൂൾ, കോളജ് മൈതാനങ്ങളിൽ കമ്പവലി, ഊഞ്ഞാലാട്ടം, മാവേലിയുടെ വേഷംകെട്ടിയുള്ള ഘോഷയാത്രകൾ എന്നിവയും നടന്നു.
ഓണക്കോടികളും ഗൃഹോപകരണങ്ങൾ വാങ്ങാനും നഗരത്തിലെ കടകളിൽ ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]