പയ്യന്നൂർ ∙ നൃത്ത നാടകങ്ങളിൽ 10 വർഷം വിഷ്ണുവായി അരങ്ങിൽ നിറഞ്ഞാടിയ കരുവാച്ചേരിയിലെ കെ.വി.മദനകുമാർ അപ്രതീക്ഷിതമായാണു മാവേലിയായി ഘോഷയാത്രയിലെത്തിയത്. 1990ൽ പയ്യന്നൂർ ഹൈസ്കൂളിന്റെ ഘോഷയാത്രയിൽ മുന്നിൽ നിൽക്കാൻ മാവേലി വേണം.
ശിവപാലൻ മാസ്റ്ററുടെ നൃത്തനാടകങ്ങളിൽ വിഷ്ണുവായി അരങ്ങിൽ കണ്ട മദനനെ അധ്യാപകർ വിളിച്ചു വരുത്തി മഹാബലിയാകാൻ പറഞ്ഞു.
ആവശ്യമായ കോസ്റ്റ്യൂമും സംഘടിപ്പിച്ചു മേക്കപ്പും ചെയ്യിച്ചു മദനൻ മാവേലിയായി വന്നു. അന്നു നഗരത്തിലൂടെ മാവേലിയായി നടന്ന മദനൻ പയ്യന്നൂർക്കാർക്കു മാവേലിയായി.
അത്തം തുടങ്ങിയാൽ ഓണം വരെ 10 ദിവസം മദനൻ തിരക്കിലാണ്.
സ്കൂളിലും സാസ്കാരിക സംഘടനകളുടെ ഓണാഘോഷത്തിലും വ്യാപാര സ്ഥാപനങ്ങളിലെ ഓണ പരസ്യങ്ങളിലുമെല്ലാം മദനൻ തന്നെ മാവേലി. 35 വർഷമായി മദനൻ ഓണക്കാലത്തു മാവേലിയാണ്.
ഷോർട്ട് ഫിലിമിലും ഓണപ്പാട്ടുകളിലും മാവേലിയായി മദനനുണ്ട്. മദനന് ഇതൊരു ജീവിതമാർഗമല്ല.
ഒരുതരം ആരാധനയാണ്. അതുകൊണ്ടു കോസ്റ്റ്യൂം വാടകയും മേക്കപ്പ്മാനു കൊടുത്ത പൈസയും മാത്രമേ മദനൻ വാങ്ങാറുള്ളൂ.
മാവേലി കെട്ടി കൂലി വാങ്ങില്ലെന്നാണു മദനന്റെ പക്ഷം. മികച്ച വാദ്യകലാകാരനാണു മദനൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]