സൗജന്യ നേത്ര പരിശോധന
വെള്ളൂന്നി∙ കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളൂന്നി പ്രോവിഡൻസ് പള്ളി പാരിഷ് ഹാളിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ നേത്ര പരിശോധന ക്യാംപും ആയുർവേദ മെഡിക്കൽ ക്യാംപും നടത്തും.
പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന ക്യാംപ് യൂണിറ്റ് ഡയറക്ടർ ഫാ. ടോമി പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും.
ആന്തരിക സൗഖ്യധ്യാനം 7 മുതൽ
പയ്യാവൂർ∙നെല്ലിക്കുറ്റി സീയോൻ ധ്യാന കേന്ദ്രത്തിൽ മരിയൻ ആന്തരിക സൗഖ്യ ധ്യാനം 7ന് വൈകുന്നേരം 5.30 മുതൽ 11ന് രാവിലെ 8 വരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് നൽകണമെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ സിസ്റ്റർ ജോ മേരി എംഎസ്എംഐ അറിയിച്ചു. 7306859339, 9847759582.
ഓണാഘോഷവുംഓണസദ്യയും
ഇരിക്കൂർ ∙ മലപ്പട്ടം കൊളന്ത ഗാന്ധി സ്മാരക വായനശാല സംഘടിപ്പിക്കുന്ന ഓണാഘോഷവും ഓണസദ്യയും 4നു നടക്കും.
5നു വീടുകളിൽ പൂക്കളമത്സരം ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]