പാനൂർ ∙ തലശ്ശേരി–തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ നാദാപുരം ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തലശ്ശേരി– തൊട്ടിൽപാലം, തലശ്ശേരി– കടവത്തൂർ– കല്ലിക്കണ്ടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിയില്ല. അക്രമി സംഘത്തിൽപെട്ട വാണിമേൽ കോടിയൂറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജിനെ (30) ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാന പ്രതികളായ പെരിങ്ങത്തൂർ വട്ടക്കണ്ടി ലക്ഷംവീട്ടിൽ സവാദ്, നാദാപുരം വെള്ളൂരിലെ വിശ്വജിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ തലശ്ശേരി– പെരിങ്ങത്തൂർ– നാദാപുരം റൂട്ടിൽ ഇന്നും ബസുകൾ ഓടില്ലെന്ന് ബസ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. 7 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് വധശ്രമത്തിനു കേസെടുത്തത്.
തലശ്ശേരി സഹകരണ ആശുപത്രയിൽ ചികിത്സയിലായിരുന്ന വിഷ്ണു ആശുപത്രി വിട്ടു. സംഘത്തിലെ പ്രധാനികളായ സവാദും വിശ്വജിത്തും വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസിൽ പ്രതികളാണ്.
കല്ലേരിയിൽ തീവയ്പു കേസിലെ പ്രതിയാണ് വിശ്വജിത്ത്. സ്വർണതട്ടിപ്പ് ഉൾപ്പടെ വിവിധ കേസുകളുമായി സംഘത്തിനു ബന്ധമുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. വിദ്യാർഥിനിയുടെ യാത്രാ പാസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് കണ്ടക്ടറെ ആക്രമിക്കുന്നതിനു കാരണമായത്.
ആക്രമണം ആസൂത്രിതമാണെന്ന് ബസ് ജീവനക്കാർ പറയുന്നു. തലശ്ശേരിയിൽനിന്ന് വന്ന ബസിൽ ചൊക്ലിയിൽനിന്നും മേക്കുന്നിൽനിന്നുമാണ് സംഘത്തിൽ പെട്ടവർ കയറിയത്. ചിലർ കാറിലും പിന്തുടർന്നു.
വിദ്യാർഥിനി തലശ്ശേരിയിലേക്കു പോകുമ്പോഴാണ് പാസുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]