
∙ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലങ്ങൾ കുഴിച്ചുനോക്കിയെങ്കിലും രണ്ടാം ദിവസവും ശരീരഭാഗങ്ങളൊന്നും ലഭിച്ചില്ല. 13 ഇടങ്ങൾ അടയാളപ്പെടുത്തിയതിൽ ഇതുവരെ അഞ്ചിടത്ത് കുഴിച്ചതായാണു സൂചന.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിഐജി എം.എൻ.അനുചേതും പറഞ്ഞു.
അന്വേഷണ സംഘം ഇന്നലെ ബൽത്തങ്ങാടിയിലെ ഓഫിസിൽ യോഗം ചേർന്നു. കുഴിക്കൽ ഇന്നും തുടരും.
നേത്രാവതിപ്പുഴയുടെ തീരത്ത് വനപ്രദേശത്ത് അടയാളപ്പെടുത്തിയ ഇടങ്ങളിലാണ് ഇന്നലെ രാവിലെ 11 മുതൽ 5.30 വരെ കുഴിയെടുത്തത്. മൃതദേഹങ്ങൾ കുഴിച്ചിട്ട
സ്ഥലങ്ങളെന്നുപറഞ്ഞ് 13 ഇടങ്ങളാണ് മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയത്. ഇതിൽ ആദ്യത്തേത് ചൊവ്വാഴ്ച കുഴിച്ചുനോക്കി.
അടയാളപ്പെടുത്തിയ ഇടങ്ങളിൽ പൊലീസ് കാവലുണ്ട്.
വെളിപ്പെടുത്തൽ നടത്തിയ ആളുമായാണ് അന്വേഷണ സംഘം ദിവസവും എത്തുന്നത്. ഇദ്ദേഹത്തെ മുഖം മറച്ചാണു കൊണ്ടുവരുന്നത്.
കുഴിയെടുക്കുന്നത് വിഡിയോയിൽ പകർത്തുന്നതിനുള്ള സംഘവും ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പമുണ്ട്. പുത്തൂർ അസി.
കമ്മിഷണർ (റവന്യു) സ്റ്റെല്ല വർഗീസിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]