
പരിയാരം ഗവ. മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: യുഡിഎസ്എഫിന് ജയം
കണ്ണൂർ ∙ പരിയാരം ഗവ.
മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന് ജയം. പതിനേഴിൽ പന്ത്രണ്ട് സീറ്റുകളിലും കെഎസ്യു–എംഎസ്എഫ് മുന്നണിയായ യുഡിഎസ്എഫ് ജയിച്ചു. എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് കെ.വാജിദ് ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപഴ്സൻ ഒഴികെ എല്ലാ പ്രധാന സീറ്റുകളും യുഡിഎസ്എഫ് പിടിച്ചു. 28 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് യുഡിഎസ്എഫ് യൂണിയൻ ഭരണം പിടിച്ചടക്കിയത്.
കഴിഞ്ഞ തവണ മുഴുവൻ സീറ്റിലും യുഡിഎസ്എഫായിരുന്നു ജയിച്ചത്. അക്രമവും ഭീഷണിയും വ്യാജപ്രചാരണവും കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാമെന്ന എസ്എഫ്ഐയുടെ വ്യമോഹത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎസ്എഫ് ഭാരവാഹികൾ പറഞ്ഞു.
പ്രവർത്തകർ ക്യാംപസിൽ ആഹ്ലാദപ്രകടനം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]