കനത്ത മഴയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി തോട്ടിൽ വീണു
തലശ്ശേരി ∙ ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ കനത്തമഴയിൽ നിയന്ത്രണം വിട്ട
കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി സമീപത്തെ ചെറിയ തോട്ടിലേക്ക് വീണു. തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്.
ആർക്കും പരുക്കില്ല. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്. ക്രെയിൻ എത്തിച്ചു ബസ് ഉച്ചയോടെ അപകടസ്ഥലത്തുനിന്ന് നീക്കി.
കനത്തമഴയിൽ കണ്ണൂർ കക്കാട് പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളത്തിലായ റോഡിൽനിന്നു വിഡിയോ ചിത്രീകരിക്കുന്ന യുവാക്കൾ. ഇവിടെ പുഴ ഗതിമാറി റോഡിലൂടെ പരന്നൊഴുകുകയാണ്.
ചിത്രം: സമീർ എ.ഹമീദ് /മനോരമ
വഴിയിൽ നെഞ്ചിടിച്ചിൽ
തളിപ്പറമ്പ് ∙ ദേശീയപാത ബൈപാസ് കടന്നുപോകുന്ന കണിക്കുന്നിൽ റോഡിനോട് ചേർന്ന് മണ്ണിടിഞ്ഞതോടെ റോഡ് പൂർണമായും അടച്ചു. വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിരോധിച്ചിരുന്നു.
മഴ കുറഞ്ഞാൽ റോഡിന്റെ ഒരു ഭാഗത്ത് കരിങ്കൽ ബോളറുകൾ നിറച്ച് വീതി കൂട്ടി വാഹനങ്ങൾ കടത്തി വിടാമെന്നായിരുന്നു തീരുമാനം. എന്നാൽ വൈകിട്ടോടെ റോഡിനോട് ചേർന്നും മണ്ണിടിഞ്ഞതോടെ റോഡ് പൂർണമായും അടച്ചിടുകയായിരുന്നുതളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു.
സുരക്ഷാകരങ്ങളിൽ… കണ്ണൂർ പുഴാതി ചെക്കിച്ചിറയിൽ വെള്ളം കയറിയതിനെത്തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ കുട്ടിയെ കരയിലെത്തിച്ചതിനുശേഷം അഗ്നിരക്ഷാസേനാംഗം പിതാവിന് കൈമാറുന്നു. ചിത്രം: ജിതിൻ ജോയൽ ഹാരിം / മനോരമ
ഇതോടെ തളിപ്പറമ്പിൽനിന്ന് പട്ടുവം, മുള്ളൂൽ ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ ഏഴാംമൈൽ കൂവോട് വഴിയോ പയ്യന്നൂർ ഭാഗത്തുനിന്ന് പട്ടുവത്തേക്കു പോകേണ്ട വാഹനങ്ങൾ കുപ്പം വെള്ളിക്കീൽ റോഡ് വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.പുളിമ്പറമ്പ് പ്രദേശത്തുള്ളവർ ഒറ്റപ്പെട്ട
അവസ്ഥയിലായി.തളിപ്പറമ്പിൽ നിന്ന് പുളിമ്പറമ്പിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന മാന്ധംകുണ്ടിൽ ഉണ്ടായിരുന്ന പാളയാട് പാലം പുതുക്കി നിർമിക്കാനായി പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതിന്റെ നിർമാണ ജോലികൾ എവിടെയുമെത്തിയിട്ടില്ല. തളിപ്പറമ്പ് – പട്ടുവം റോഡിലെ ദേശീയപാത ബൈപാസ് കടന്നുപോകുന്ന കണിക്കുന്നിൽ റോഡ് ഇടിഞ്ഞ നിലയിൽ.
ചിത്രം: മനോരമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]