
കണ്ണൂർ ജില്ലയിൽ ഇന്ന് (31-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ചെറുകുന്ന് ∙ ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ ചെറുകുന്നിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ്, ബോട്ടണി, ആന്ത്രപ്പോളജി ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് നടക്കും.കാവുംഭാഗം ∙ ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 2ന് 10.30ന്. യോഗ്യരായവർ സ്കൂൾ ഓഫിസിൽ ഹാജരാവണം. 0490 2351285 ചെറുപുഴ ∙ കോഴിച്ചാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 11ന് ഓഫിസിൽ.ചെറുപുഴ ∙ പ്രാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ജൂനിയർ സുവോളജി അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 2നു രാവിലെ 11ന് ഓഫിസിൽ.∙ കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക നിയമനം നടത്തുന്നു. ജൂൺ 2ന് രാവിലെ 11ന് അഭിമുഖം. ഫോൺ: 9497695450.കണ്ണൂർ ∙ എസ്എൻ കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ കോഴിക്കോട് ഓഫിസിൽ റജിസ്റ്റർ ചെയ്തവർ ജൂൺ 2നു രാവിലെ 10നു കോളജിൽ അഭിമുഖത്തിന് എത്തണം.
ഡോക്ടർ നിയമനം
മാത്തിൽ ∙ കാങ്കോൽ ആലപ്പടമ്പ കുടുംബാരോഗ്യകേന്ദ്രത്തിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സായാഹ്ന ഒപി നടത്തുന്നതിന് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. 2നു രാവിലെ 11ന് മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണം
ഭാഗ്യക്കുറി ക്ഷേമനിധി:മസ്റ്ററിങ് ചെയ്യണം
∙ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽനിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചു ഉത്തരവായ ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 04972701081
ട്രേഡ്സ്മാൻ നിയമനം
∙ കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ്, വെൽഡിങ്, ടർണിങ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു. ജൂൺ 4ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9400006494