ആലക്കോട് ∙ വാസയോഗ്യമായ വീടില്ലാതെ നിർധനരായ നാലംഗ കുടുംബം. ചപ്പാരപ്പടവ് പഞ്ചായത്തിലെ കരുണാപുരം വാർഡിലുള്ള ഒറ്റപ്ലാക്കൽ ചെല്ലപ്പന്റെ കുടുംബമാണു വാസയോഗ്യമായ വീടില്ലാതെ ദുരിതത്തിൽ കഴിയുന്നത്. ചെല്ലപ്പൻ, ഭാര്യ ലീല, അവരുടെ ഭർത്താവ് മരിച്ച മകൾ ഷീമ, ഷീമയുടെ മകൻ കാർത്തിക് എന്നിവരാണ് ആ വീട്ടിൽ കഴിയുന്നത്.
ഇടിഞ്ഞുവീഴാറായ നിലയിലാണു വീടുള്ളത്. മേൽക്കൂരയിൽ പ്ലാസ്റ്റിക് വിരിച്ചാണു മഴയെ അതിജീവിക്കുന്നത്.
കുടുംബത്തിന്റെ ദുരവസ്ഥ കണ്ടു മുൻ പഞ്ചായത്തംഗം തങ്കമ്മ സണ്ണി ഇടപെട്ട് ഇവർക്കു ലൈഫ് മിഷൻ പദ്ധതിയിൽ വീട് നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്ന് കുടുംബം സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.
മഴക്കാലത്തിനു മുൻപ് സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകാനുള്ള ശ്രമത്തിലാണു നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

