പുതിയതെരു ∙ മണ്ഡപത്തിനു സമീപം തിരുടാടപ്പാറയിൽ 8 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 6 മുതലാണ് പ്രദേശത്ത് നായയുടെ പരാക്രമം അരങ്ങേറിയത്.
പ്രദേശവാസികളായ സി.ബീന (49), ചോറൻ പവനൻ (58), അനൈഘ (അഞ്ച്), സജിന, ദേവപ്രിയ (19) എന്നിവർ ഉൾപ്പെടെ എട്ടു പേർക്കാണു കടിയേറ്റത്. ബീന, അനൈഘ എന്നിവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
അനൈഘയെ വീട്ടുമുറ്റത്തു വച്ചാണ് നായ ആക്രമിച്ചത്. രണ്ടു പേർക്ക് കാലുകൾക്ക് സാരമായി കടിയേറ്റിട്ടുണ്ട്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സജിനയ്ക്കും മകൾ ദേവപ്രിയയ്ക്കുമാണ് ആദ്യം നായയുടെ കടിയേറ്റത്.
അമ്മയെ ആക്രമിക്കാനുള്ള ശ്രമം ദേവപ്രിയ തടയാൻ ശ്രമിച്ചപ്പോൾ കൈവിരലുകളിൽ കടിക്കുകയായിരുന്നു. ഇരുവരെയും നായ ക്രൂരമായി കടിച്ചു പരുക്കേൽപിച്ചു.
നായ പ്രദേശത്തെ വിവിധ വഴികളിലൂടെ ഓടി ആളുകളെ കടിച്ചു പരിക്കേൽപിക്കുന്നതായി വാർത്ത പരന്നതോടെ പ്രദേശം ഏറെനേരം പരിഭ്രാന്തിയുടെ മുൾമുനയിലായിരുന്നു. രാത്രി വൈകി ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തി.
ഒന്നിൽ കൂടുതൽ നായ്ക്കൾ പരാക്രമം നടത്തിയെന്നാണു നാട്ടുകാർ നൽകുന്ന സൂചന.
വയോധികന് തെരുവുനായയുടെ കടിയേറ്റു
മുഴപ്പിലങ്ങാട് ∙ വയോധികന് തെരുവുനായയുടെ കടിയേറ്റു. പാച്ചാക്കര ഹസൻമുക്കിൽ പൊന്മണിച്ചി റഫീഖിനെയാണ് (63) തെരുവുനായ ആക്രമിച്ചത്.
ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകവെയാണു കടിയേറ്റത്. നിലത്ത് വീണുപോയ റഫീഖിന്റെ കാലുകളിലും തുടയിലും വിരലിനും കടിയേറ്റിട്ടുണ്ട്.
റഫീഖ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

