കരിവെള്ളൂർ ∙ കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം കമ്മിറ്റി ഓഫിസ് ഗാന്ധി മന്ദിരത്തിനു നേരെ ആക്രമണം. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
പൂട്ടുതകർത്ത് അകത്തുകടന്ന അക്രമികൾ യുഡിഎഫ് ഫ്ലെക്സ് ബോർഡുകൾ പെട്രോൾ ഒഴിച്ച് കത്തിച്ചു. കോൺഗ്രസ് നേതാക്കളുടെ ഫോട്ടോകൾ തകർക്കുകയും മേശപ്പുറത്തുണ്ടായിരുന്ന വോട്ടർപട്ടികയും നോട്ടിസുകളും നശിപ്പിച്ചു.
പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡിസിസി ജനറൽ സെക്രട്ടറി പി.ലളിത, മധു എരമം തുടങ്ങിയ നേതാക്കൾ സംഭവ സ്ഥലം സന്ദർശിച്ചു.
പ്രകടനവും പ്രതിഷേധയോഗവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷീബ മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ജയരാജ്, പി.ശശിധരൻ, കെ.ദേവി, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.
സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

