ഇരിക്കൂർ ∙ ഒരു കിലോമീറ്റർ ദൂരമുള്ള സിദ്ദീഖ് നഗർ-പട്ടീൽ റോഡിൽ ദുരിതയാത്ര. റോഡിന്റെ മിക്കഭാഗവും തകർന്നു.
പട്ടീൽ ഇറക്കത്തിലും സംസ്ഥാന പാതയിൽനിന്ന് തുടങ്ങുന്ന ഭാഗത്തുമാണ് കൂടുതൽ ദുരിതം. ഈ ഭാഗത്ത് കാൽനടയാത്രപോലും അസാധ്യമായി.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്.
ഇരിക്കൂർ-ബ്ലാത്തൂർ റോഡിൽ സിദ്ദീഖ് നഗറിൽ നിന്നാരംഭിക്കുകയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ എത്തിച്ചേരുകയും ചെയ്യുന്ന റോഡാണിത്. ബ്ലാത്തൂർ, കല്യാട് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ സംസ്ഥാന പാതയിലും മണ്ണൂർ പാലത്തിലും ഇതുവഴി എത്താം.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നവരും റോഡിനെ ആശ്രയിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

