പിലാത്തറ ∙ കേരള പാരാ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഇൻസ്പെയറിലെ പ്രതിഭകൾക്ക് പൊന്നിൻ തിളക്കം. തിരുവനന്തപുരത്ത് നടന്ന ഒൻപതാമത് കേരള പാരാ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കായികപ്രതിഭകളായ മാതമംഗലം സ്വദേശിനി പി.വി.ലതിക വനിതാ വിഭാഗം പവർ ലിഫ്റ്റിങ്ങിൽ 61 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി.
പുരുഷവിഭാഗം 54 കിലോഗ്രാം വിഭാഗത്തിൽ വാളാട് സ്വദേശി അമൽ സുകുമാരൻ സ്വർണമെഡലും കാസർകോട് മുണ്ടക്കൈ സ്വദേശിയായ അനുരാഗ് മുണ്ടക്കൈ പുരുഷവിഭാഗം പവർ ലിഫ്റ്റിങ്ങിൽ 72 കിലോഗ്രാം വിഭാഗത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി. ഇവരെ കൂടാതെ വിപിൻ രാമചന്ദ്രൻ ചെറുകുന്ന് 64 കാറ്റഗറിയിൽ പങ്കെടുത്തു.
ജനുവരി 16 ,17, 18 തീയതികളിൽ ഉത്തരാഖണ്ഡിൽ കോയർ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന നാഷനൽ പാര ഒളിംപിക്സിൽ ഇവർ കേരളത്തിനുവേണ്ടി മത്സരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

