മട്ടന്നൂർ ∙തെരൂർ പാലയോട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണങ്ങളും 10000 രൂപയും കവർന്നു.
ടി.നാരായണന്റെ പൗർണമി വീട്ടിലാണ് കവർച്ച നടന്നത്.
ഇക്കഴിഞ്ഞ 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയതായിരുന്നു. ഞായർ രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട
നിലയിൽ കണ്ടത്. തുടർന്നു മട്ടന്നൂർ പൊലീസിൽ വിവരം നൽകുകയായിരുന്നു.
കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
വീടിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലെയും കിടപ്പുമുറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്തിട്ട നിലയിലാണ്.വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
വീടിനു ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. വീടിന്റെ മുൻ ഭാഗത്തും പിറകിലും സ്ഥാപിച്ച ക്യാമറകൾ തകർത്ത് മോഷ്ടാവ് കൊണ്ടുപോയി.എസ്ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

