മയ്യിൽ ∙ കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയുള്ള ജലനഷ്ടത്തിനു പരിഹാരം കാണാൻ ലോഹ നിർമിത പൈപ്പുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്കു പതിറ്റാണ്ടുകളുടെ പഴക്കം. നാൽപതു വർഷത്തിലേറെ മുൻപ് സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പുകളാണ് നിരന്തരമായി പൊട്ടിവെള്ളം പാഴാകുന്നത്.
അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം പുനഃസ്ഥാപിച്ച ഭാഗങ്ങളാണു ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൊട്ടുന്നത്. ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഗുണനിലവാരമില്ലാത്ത പിവിസി പൈപ്പുകൾ അടിക്കടി പൊട്ടുന്നതും പതിവു കാഴ്ചയാണ്.
നിരന്തരമായി വെള്ളം ഒഴുകുന്നത് റോഡ് നാശത്തിനു കാരണമാകുകയാണ്.
വെള്ളം പാഴാകുന്നത വിവരം അധികൃതരെ അറിയിച്ചാൽ അറ്റകുറ്റപ്പണികൾ നടത്താനെത്തുക ദിവസങ്ങൾ കഴിഞ്ഞാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണു അറ്റകുറ്റപ്പണികൾ വൈകുന്നത് എന്ന ന്യായീകരണവുമായി അധികൃതർ കൈമലർത്തുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, നാറാത്ത്, കൂടാളി, കീഴല്ലൂർ തുടങ്ങിയ ഒട്ടേറെ പഞ്ചായത്തുകളിൽ വെള്ളം ലഭ്യമാകുന്നത്. പൈപ്പ് പൊട്ടൽ മൂലം ജലവിതരണം നിലയ്ക്കുന്നതിനാൽ ദുരിതത്തിലാകുന്നതു പൈപ്പ് വെള്ളത്തെ ആശ്രയിച്ചു കഴിയുന്നവരാണ്.
പഴശ്ശി കനാലിൽ നിന്നു സംഭരിക്കുന്ന വെള്ളം വടുവൻകുളം, പാടിക്കുന്ന് തുടങ്ങിയ ഇടങ്ങളിലെ കൂറ്റൻ സംഭരണിയിലേക്ക് ഒഴുക്കിവിടുന്ന വേളയിലെ ശക്തമായ സമ്മർദമാണ് പൈപ്പ് പൊട്ടലിനു പ്രധാന കാരണം. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് പതിവ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

