തലശ്ശേരി ∙ സ്ഫോടനക്കേസിൽ പ്രതിയായ അനൂപ് മാലിക്കിന്റെ ജാമ്യം റദ്ദാക്കലിൽ വിധി പറയുന്നത് നവംബർ മൂന്നിലേക്ക് മാറ്റി. പൊടിക്കുണ്ടിലെ സ്ഫോടനക്കേസിലും തോട്ടട
പന്ത്രണ്ടാംകണ്ടിയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിലും പ്രതിയായ അനൂപ് മാലിക്കിന് നിലവിൽ അനുവദിച്ച ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് പരിഗണിക്കുന്നത്.
കേസിൽ ഇന്ന് വിധി പറയുമെന്നാണ് അറിയിച്ചിരുന്നത്.
കണ്ണപുരത്ത് വീടിനുള്ളിൽ സ്ഫോടനമുണ്ടായി ഒരാൾ മരിക്കാനിടയായ കേസിൽ അനൂപ് മാലിക്ക് പ്രതിയായ സാഹചര്യത്തിലാണ് നേരത്തെയുള്ള കേസുകളിൽ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസ് കോടതിയിൽ ഹർജി നൽകിയത്.
സമാന കേസുകളിൽ ഉൾപ്പെടരുതെന്ന വ്യവസ്ഥയോടെയായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചത്. വീണ്ടും പ്രതിയായതോടെ വ്യവസ്ഥ ലംഘിക്കപ്പെട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

