ശ്രീകണ്ഠപുരം ∙ റബ്ബർ ടാപ്പിങ്ങിനിടെ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുറുമാത്തൂർ സ്വദേശിയായ ചുഴലി പൊള്ളയാട് താമസിക്കുന്ന കൊവ്വൽ പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (68) ആണ് മരിച്ചത്.
ഈ മാസം എട്ടിനാണ് റബർ തോട്ടത്തിൽ വച്ച് പാമ്പുകടിയേറ്റത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിഷം ശരീരത്തിൽ വ്യാപിച്ചതിനാൽ ഇരു കാലുകളും കൈകളും മുറിച്ചുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ: ഹവ്വമ്മ. മക്കൾ: സുമയ്യ, സമീറ, സമീർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

