ഇരിക്കൂർ ∙ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് ജില്ലയിൽ നടത്തിയ അദാലത്ത് പ്രഹസനമായി. ഓഗസ്റ്റ് 31 വരെ നൽകിയ മുഴുവൻ സൗജന്യ തരംമാറ്റലുകളും തീർപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണു പരിപാടി നടത്തിയതെങ്കിലും 500ൽ ഏറെ അപേക്ഷകളിൽ മാത്രമാണു തീരുമാനമുണ്ടായത്.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവരുടെ പരാതികൾപോലും പലയിടത്തും തീരുമാനമുണ്ടായില്ല.
വിവിധ താലൂക്കുകളിലായി 10,670 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. കണ്ണൂർ താലൂക്കിലാണ് കൂടുതൽ അപേക്ഷകൾ തീർപ്പാകാനുള്ളത്.
താലൂക്കുകളിൽ ചുമതലയുള്ള ആർഡിഒ/ഡപ്യൂട്ടി കലക്ടർമാരാണു തീർപ്പാക്കേണ്ടത്.
2023 മുതൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ പോലും പുരോഗതിയില്ല. അപേക്ഷകൾ കെട്ടിക്കിടക്കുന്നതു കാരണം കണ്ണൂർ താലൂക്കിൽ തരംമാറ്റൽ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറെ കഴിഞ്ഞ ഏപ്രിലിൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പകരം നിയമനം നടത്തിയെങ്കിലും ഒട്ടേറെ അപേക്ഷകളാണു ഡപ്യൂട്ടി കലക്ടറുടെ ലോഗിനിൽ ഇപ്പോഴും തീരുമാനമാകാതെയുള്ളത്.
അപേക്ഷകൾ വർധിച്ചതോടെ വേഗത്തിൽ തീരുമാനമെടുക്കാൻ കണ്ണൂർ താലൂക്കിൽ ഡപ്യൂട്ടി കലക്ടറെ സഹായിക്കാൻ തളിപ്പറമ്പ് താലൂക്കിലെ ഡപ്യൂട്ടി തഹസിൽദാറെ കലക്ടർ അധികമായി നിയമിച്ചിട്ടും കാര്യമായ പുരോഗതിയില്ല.
സ്വന്തമായി ലോഗിൻ നൽകാത്തതിനാൽ ഡപ്യൂട്ടി കലക്ടറുടെ ലോഗിനാണു ചട്ടവിരുദ്ധമായി ഉപയോഗിക്കുന്നത്.
വീട് നിർമാണം, ചികിത്സ, വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഭൂമി വിൽക്കുന്നതിനും വായ്പയെടുക്കുന്നതിനും മറ്റും ഭൂമി തരംമാറ്റി കിട്ടുന്നതിനാണു പലരും അപേക്ഷ സമർപ്പിക്കുന്നത്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ പദ്ധതിയില്ലാത്തതു കാരണം അപേക്ഷകർക്കു കോടതിയെ സമീപിക്കാനോ മറ്റു തുടർനടപടികൾ സ്വീകരിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
ഫീസിനത്തിൽ സർക്കാരിനും വൻ നഷ്ടമുണ്ടാകുന്നുണ്ട്.
തീർപ്പാകാത്ത അപേക്ഷകളുടെ എണ്ണം
കണ്ണൂർ താലൂക്ക് – 4627
തലശ്ശേരി താലൂക്ക് – 2662
പയ്യന്നൂർ താലൂക്ക് – 2162
ഇരിട്ടി താലൂക്ക് – 644
തളിപ്പറമ്പ് താലൂക്ക്- 575
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

