തളിപ്പറമ്പ് ∙ ഏറെ പ്രതീക്ഷകളോടെ തുടക്കംകുറിച്ച മന്ന– ചിൻമയ തൃച്ചംബരം ബൈപാസ് റോഡ് നവീകരണം പാതി വഴിയിൽ. കുറച്ചുഭാഗം മെക്കാഡം ടാറിങ് നടത്തിയതൊഴിച്ചാൽ റോഡിന്റെ ബാക്കിയുള്ള ഭാഗത്ത് നിറയെ കുഴികളാണ്.
ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ തളിപ്പറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ തൃച്ചംബരത്തെത്തി ദേശീയപാതയിലേക്കു കടക്കാൻ ഉപയോഗിക്കുന്ന റോഡാണിത്. മലയോര മേഖലകളിൽനിന്ന് കണ്ണൂർ ഭാഗത്തുള്ള ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകളാണ് ഈ റോഡ് പ്രധാനമായും ഉപയോഗിക്കുന്നത്.
ചിറവക്ക് ട്രാഫിക് സിഗ്നലിലെ കുരുക്കൊഴിവാക്കാനുള്ള മാർഗവും ബൈപാസാണ്.മന്നയിൽനിന്ന് ആരംഭിച്ച് ചിന്മയ വിദ്യാലയത്തിനു മുൻപിലൂടെ തൃച്ചംബരംവഴി കടന്നുപോകുന്ന റോഡിന്റെ രണ്ടാംഘട്ട
പ്രവൃത്തികൾ പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. സംസ്ഥാന പാതയിൽനിന്ന് ബൈപാസ് ആരംഭിക്കുന്ന സ്ഥലത്ത് മന്നയിൽ വർഷങ്ങൾക്കു മുൻപ് രൂപം കൊണ്ട
കുഴി പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. പാലകുളങ്ങര റോഡ് ജംക്ഷനു സമീപം മെക്കാഡം ടാറിങ് നടത്തിയ സ്ഥലത്ത് കേബിൾ പ്രവൃത്തിക്കു വേണ്ടി കഴിഞ്ഞ വർഷം എടുത്ത കുഴികൾ നികത്താത്തിയിട്ടില്ല.
കോടതി റോഡിലേക്കുള്ള ജംക്ഷനിൽ റോഡ് പാടേ തകർന്ന അവസ്ഥയിലാണ്. ചെറുവാഹനങ്ങൾക്ക് ഇതുവഴി കടന്ന് പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
ഇവിടെ അടുത്തകാലത്ത് ഓവുചാൽ നിർമിച്ചപ്പോൾ സ്ലാബുകൾ റോഡിലേക്ക് കടന്നു നിൽക്കുന്ന നിലയിലാണ്. ചിന്മയ സ്കൂൾ കഴിഞ്ഞുളള ഭാഗത്തും വലിയ കുഴികളുണ്ട്.ഡ്രീംപാലസ് ഓഡിറ്റോറിയത്തിനു സമീപത്തെ വീതിക്കുറവും പ്രശ്നമാണ്.റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോ ട്രേഡ് യൂണിയനും രംഗത്ത് വന്നിട്ടുണ്ട്.
പൂക്കോത്തുതെരു, രാജരാജേശ്വര ക്ഷേത്രം, മുക്കോല ആടിക്കുംപാറ റോഡ് എന്നിവയും നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നഗരസഭാധികൃതർക്ക് നിവേദനം നൽകി.
റോഡ് പണി ഉടൻ ആരംഭിക്കും
ബൈപാസ് റോഡിന്റെ പണികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ പറഞ്ഞു. അപ്രതീക്ഷിതമായി നേരത്തേ ആരംഭിച്ച കനത്ത മഴ നിമിത്തമാണ് പ്രവൃത്തി നീണ്ടുപോയത്. ടെൻഡർ പൂർത്തിയാക്കിയതാണ്. റോഡ് ഉയർത്തി നിർമിക്കാനാണ് പദ്ധതിയെന്നും മഴ കഴിഞ്ഞാലുടൻ പണി ആരംഭിക്കുമെന്നും മുഹമ്മദ് നിസാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]