വൈദ്യുതി മുടങ്ങും
“∙ ഏച്ചൂർ ∙ ടിപ്ടോപ്, പുറവൂർ, കട്ടോളി കനാൽ, ചങ്ങലാട്ട് 8–2, ചോലപ്പാലം 1–3, പള്ളിയത്, ചെമ്മാടം വായനശാല, പാറാൽ റോഡ് 10–1.30. ∙ മയ്യിൽ ∙ പാവന്നൂർ ബാലവാടി, പാവന്നൂർക്കടവ്, ഇറിഗേഷൻ 8.30–5.00, പഴശി, എട്ടേനാൽ കമ്പനി ടവർ, എട്ടംമൈൽ, ഓലക്കാട്, കെ.എം.ഹോസ്പിറ്റൽ 9.00–12.00.
ഓണക്കോടി വിതരണം
കണ്ണൂർ ∙ ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം കണ്ണൂർ ശാഖ സംഘടിപ്പിക്കുന്ന അമ്മമാർക്ക് ഓണക്കോടി വിതരണം നാളെ രാവിലെ 9ന് സൗത്ത് ബസാർ ഗുരുഭവനിൽ നടക്കും.
ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ പി.കെ.രാഗേഷ് ഓണക്കോടി വിതരണം നിർവഹിക്കും.
പെൻസിൽ ഡ്രോയിങ്
കൂത്തുപറമ്പ് ∙ എസ്എൻഡിപി യോഗം തലശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ ചതയ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 6ന് കൂത്തുപറമ്പ് ഐബിയിൽ വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ് മത്സരം നടത്തുന്നു.
ഹയർ സെക്കൻഡറിതലം വരെ വിവിധ കാറ്റഗറികളിലാണു മത്സരം. 9400401082, 9048068943.
അഭിമുഖം 2ന്
മാഹി ∙ പി.എം.
ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ മലയാളം ഇൻസ്ട്രക്ടർ തസ്തികയിൽ 2ന് അഭിമുഖം നടത്തുന്നു. വിഷയത്തിൽ ബിരുദവും ബിഎഡ് യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും കോപ്പികളും സഹിതം രാവിലെ 10ന് ഓഫിസിൽ എത്തണമെന്നു പ്രിൻസിപ്പൽ ഗിനീഷ് കുമാർ അറിയിച്ചു.
സീറ്റൊഴിവ്
പെരിങ്ങോം ∙ ഗവ.ഐടിഐയിൽ വെൽഡർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ 30ന് തൽസമയ പ്രവേശനം നൽകുന്നു.
പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ എത്തണം. മുമ്പ് അപേക്ഷിച്ചവർക്കും പങ്കെടുക്കാം.
04985 236266, 9446 278 259. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]