
പയ്യന്നൂർ ∙ കോൺഗ്രസ് നേതാവും മുൻ സംസ്ഥാന കടാശ്വാസ കമ്മിഷൻ അംഗവുമായിരുന്ന എം.നാരായണൻകുട്ടി (75) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം ബുധനാഴ്ച വൈകിട്ട് 5.30ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, താലൂക്ക്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 16 വർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1982ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായി. തുടർന്ന് കെപിസിസി നിർവാഹക സമിതി അംഗമായി.
1987ൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ കശുവണ്ടി സമരത്തിൽ പങ്കെടുത്തു. 2001ൽ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എതിർ സ്ഥാനാർഥി പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു.
പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരൻ, ഇതേ സംഘത്തിലെ ഭരണസമിതി അംഗം, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കണ്ണൂർ ജില്ലാ ആയുർവേദ മെഡിക്കൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ, കണ്ണൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, സംസ്ഥാന സർക്കാർ എക്സിബിറ്റ് ലൈസൻസി അതോറിറ്റി മെമ്പർ, ഓൾ ഇന്ത്യ പാഡി ഗ്രോവേർസ് കൺസൾട്ടേറ്റീവ് ബോർഡ് ഡയറക്ടർ, പിലാത്തറ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ, കേരള ഗാർമെന്റ്സ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പയ്യന്നൂർ കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി വീട്ടിൽ ദേവി പിള്ളായാതിരി അമ്മയുടെയും കുന്നിയൂർ കേശവ കുറുപ്പിന്റെയും മകനായാണ് ജനനം.
ഭാര്യ: ടി.വി.ശോഭ (റിട്ട. സെക്രട്ടറി, പയ്യന്നൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, പ്രസിഡന്റ് പയ്യന്നൂർ വനിതാ സഹകരണ സൊസൈറ്റി).
മക്കൾ: ശരത് നമ്പ്യാർ (ആരോഗ്യ ഹോം ഫിറ്റ്നസ് സൊലുഷ്യൻ, പയ്യന്നൂർ), ഡോ. വരുൺ നമ്പ്യാർ (നമ്പ്യാർസ് ദന്തൽ സെന്റർ, പയ്യന്നൂർ).
മരുമക്കൾ: രേഷ്മ ശരത് (മട്ടന്നൂർ), ഡോ. ധനലക്ഷ്മി വരുൺ (നീലേശ്വരം).
സഹോദരങ്ങൾ: ഡോ. എം.കേശവൻകുട്ടി (ബക്കളം), പരേതരായ എം.രാജഗോപാൽ, എം.കമലാദേവി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]