
തെങ്ങ് പൊട്ടി തലയിൽ വീണു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കണ്ണപുരം ∙ തെങ്ങ് പൊട്ടി തലയിൽ വീണു ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. കണ്ണപുരം പൂമാല കാവിനു സമീപം താമസിക്കുന്ന കെ.വി.
മൈഥിലിയുടെയും കരുണാകരന്റെയും മകളായ കെ.വി. പ്രശാന്തി (48) യാണ് മരിച്ചത്.
കഴിഞ്ഞ മേയ് 25ന് കാറ്റിലും മഴയിലുമാണ് കണ്ണപുരത്ത് വീടിനു മുറ്റത്തുള്ള തെങ്ങ് പൊട്ടിവീണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് (30) വൈകിട്ട് 6.30ന് ഇടക്കേപ്പുറം ശ്മശാനത്തിൽ. മക്കൾ : കിഷോർ, ആരതി കൃഷ്ണ.
സഹോദരങ്ങൾ: കെ.വി പ്രശാന്ത്, കെ.വി പ്രസാദ്, കെ.വി.പ്രിയ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]