
ഹെഡ്ലൈറ്റ് ഭാഗത്തുനിന്നു അനക്കം കയ്യിൽ തണുപ്പ്; ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പെരുമ്പാമ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പെരുമ്പാമ്പ്. പാമ്പിനെ കണ്ടതോടെ വാഹനം ഓടിച്ചിരുന്ന രമിത സജീവൻ മനോധൈര്യം നഷ്ടപ്പെടാതെ വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. ഇരിട്ടി അശോകൻസ് ഡെന്റൽ ക്ലിനിക്കിലെ ജീവനക്കാരിയായ എടക്കാനം സ്വദേശിനി രമിത ബുധനാഴ്ച സന്ധ്യയോടെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ ഹെഡ്ലൈറ്റ് ഭാഗത്തുനിന്നു അനക്കവും കയ്യിൽ തണുപ്പും അനുഭവപ്പെട്ടതോടെ ശ്രദ്ധിച്ചപ്പോഴാണു പാമ്പിനെ കണ്ടത്. സമീപത്തുള്ള വ്യാപാരി അനൂപിന്റെ നേതൃത്വത്തിൽ ഏറെ പരിശ്രമിച്ചാണു സ്കൂട്ടറിന്റെ വൈസറിൽ കയറിക്കൂടിയ പാമ്പിനെ പുറത്തെടുത്തത്.