
കണ്ണൂർ ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഹന ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ് നഗരസഭയിലെ എംഎൽഎ – എഡിഎസിൽ ഉൾപ്പെട്ട പാളയാട് തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ പൂർണമായും നിരോധിക്കും.ഇതുവഴി പോകേണ്ട വാഹനങ്ങൾ തളിപ്പറമ്പ്-പട്ടുവം റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ഡോക്ടർ നിയമനം
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഏപ്രിൽ 4ന് ഉച്ചയ്ക്ക് 2ന് കലക്ടറേറ്റിൽ അഭിമുഖം. 0460 2203298